Updated on: 20 April, 2021 12:36 AM IST
എസ്.ബി.ഐ

പ്രവൃത്തിപരിചയം ഉള്ള നോൺ ഗവൺമെ​ൻറിൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.) ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹപുരോഗതിക്കായി ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിവെച്ച പ്രായോഗികമായ ഒരു പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചുപ്രവർത്തിക്കണം.

പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങൾ: വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ഉപജീവനം, പരമ്പരാഗത കരകൗശലം, വനിതാ ശാക്തീകരണം, ജനായത്തഭരണം, സാമൂഹിക സ്വയംസംരഭകത്വം, ജലം.

മാസം ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപ, ട്രാൻസ്പോർട്ട്‌ എക്സ്പെൻസ് 1000 രൂപ, ഹെൽത്ത് ആക്സിഡന്റ്‌ ഇൻഷുറൻസ് പോളിസിയും യാത്രാ ചെലവുകളും ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെന്റ്‌ അലവൻസ്‌ 50,000 രൂപയും സാക്ഷ്യപത്രവും നൽകും.

അപേക്ഷ ഏപ്രിൽ 30-നകം https://register.you4.in/ വഴി നൽകാം.

വിവരങ്ങൾക്ക്: https://youthforindia.org

English Summary: sbi provides 50000 rupees allowance for youth
Published on: 20 April 2021, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now