Updated on: 4 April, 2021 9:24 PM IST
SBI ‘Yono Super Saving Days’

വൻ വിലക്കിഴിവും ക്യാഷ്ബാക്ക് ഓഫറുമായി SBI യുടെ ഷോപ്പിങ് കാർണിവൽ വീണ്ടും. SBI ‘Yono Super Saving Days’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഷോപ്പിങ് കാർണിവൽ ഏപ്രിൽ നാലിന് ആരംഭിക്കും. 

നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഷോപ്പിങ് എക്സ്ട്രാവഗാൻസ ഏപ്രിൽ 8ന് അവസാനിക്കും. തുടർച്ചയായ മൂന്നാമത്തെ മാസമാണ് SBI ‘Yono Super Saving Days’ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് എസ്ബിഐ ഇതിന് മുമ്പ് ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചത്. എസ്ബിഐയുടെ ബാങ്കിങ് ആൻഡ് ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്‌ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും ക്യാഷ്ബാക്കും ലഭിക്കുക.

യോനോ ഉപയോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കുകളുമാണ് ഈ ഷോപ്പിങ് കാർണിവൽ വഴി ലഭിക്കുകയെന്നും എസ്‌ബി‌ഐ പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണ അവതരിപ്പിച്ചപ്പോൾ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് മൂന്നാമത്തെ തവണയും യോനോ സൂപ്പർ സേവിങ് ഡെയ്സ് പുറത്തിറക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ബാങ്ക് വ്യക്തമാക്കി.

യാത്ര, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഓൺലൈൻ ഷോപ്പിങ് എന്നിവയുൾപ്പടെയുള്ള മേഖലകളിലെല്ലാം തന്നെ മികച്ച ഓഫറുകൾ ലഭിക്കും. 34.5 കോടിയിലധികം ഉപയോക്താക്കൾക്ക് ആത്യന്തിക ഷോപ്പിങ് ആനന്ദം പ്രദാനം ചെയ്യുന്നതിനായി ആമസോൺ, അപ്പോളോ 24 ഐ 7, ഈസി മൈട്രിപ്പ്, ഒയോ, അറ്റ്ഹോം എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായും എസ്‌ബി‌ഐ അറിയിച്ചു.

യോനോ സൂപ്പർ സേവിങ് ഡെയ്‌സിന്റെ 2021 ഏപ്രിൽ പതിപ്പിൽ ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ്, ആരോഗ്യം എന്നിവയിൽ 50 ശതമാനം വരെ കിഴിവും ആമസോണിലെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ‌ക്ക് 10 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും. ഫെബ്രുവരി നാല് മുതൽ ഏഴ് വരെയായിരുന്നു എസ്ബിഐ യോനോ സൂപ്പർ സേവിങ് ഡെയ്സ് അവതരിപ്പിച്ചത്. മാർച്ച് 4 മുതൽ 7 വരെയായിരുന്നു രണ്ടാമത്തെ എഡിഷൻ.

ഫെബ്രുവരി നാല് മുതൽ ഏഴ് വരെയായിരുന്നു എസ്ബിഐ യോനോ സൂപ്പർ സേവിങ് ഡെയ്സ് അവതരിപ്പിച്ചത്. മാർച്ച് 4 മുതൽ 7 വരെയായിരുന്നു രണ്ടാമത്തെ എഡിഷൻ.

English Summary: SBI Yono: Big discounts and cashback
Published on: 04 April 2021, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now