Updated on: 4 December, 2020 11:18 PM IST

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ State Bank of India (SBI), 'എമർജൻസി ലോൺ സ്കീം' 'Emergency Loan Scheme' പ്രകാരം കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ   ഉപഭോക്താക്കൾക്ക് അടിയന്തര വായ്പ വാഗ്ദാനം ചെയ്യുന്നു. എസ്‌ബി‌ഐ ഉപയോക്താക്കൾക്ക് "45 മിനിറ്റിനുള്ളിൽ" 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും, എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  യോനോ ആപ്പിൽ YONO app വ്യക്തമാക്കി.

വായ്പയുടെ പലിശ നിരക്ക് 10.5 ശതമാനമാണ്, ഇഎംഐകൾ EMIs (equated monthly instalments) ആറുമാസത്തിനുശേഷം ആരംഭിക്കുമെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി.

“ഈ അടിയന്തിര വായ്പയ്ക്കുള്ള എസ്‌ബി‌ഐ ഇ‌എം‌ഐ ആറുമാസത്തിനുശേഷം ആരംഭിക്കും, ആ സമയത്തു  വായ്പയെടുക്കുന്നയാൾക്ക് കുറച്ച് ആശ്വാസം ലഭിക്കുകയും , കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ   സ്വാധീനം ഒരാളുടെ വരുമാനത്തെ ബാധിക്കുന്നത് കുറയും ,” എസ് ബി ഐ അവരുടെ യോനോ ആപ്പിൽ വ്യക്തമാക്കി .

എങ്ങനെ അപേക്ഷിക്കും

യോനോ എസ്ബിഐ ആപ്ലിക്കേഷന്‍ ഇല്ലാത്തവര്‍ ഡൗണ്‍ലോഡുചെയ്യുക.

‘Pre-approved Personal Loan’ PAPL ക്ലിക്കു ചെയ്യുക.

കാലാവധിയും വായ്പാ തുകയും തിരഞ്ഞെടുക്കുക.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുകയും അത് സമര്‍പ്പിക്കുകയും വേണം.

എസ്ബിഐ അടിയന്തര വായ്പ തുക നിങ്ങളുടെ എസ്ബിഐ സേവിംഗ്‌സ് അക്കൌണ്ടില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും.

എല്ലാ നടപടിക്രമങ്ങളും ശരിയായി നടക്കുന്നുണ്ടെങ്കില്‍ ഈ പ്രക്രിയ 45 മിനിറ്റിനപ്പുറത്തേക്ക് പോകില്ല. കൂടാതെ 5 ലക്ഷം രൂപ വരെ വായ്പ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

നിങ്ങളുടെ യോഗ്യത അറിയാം

എസ്ബിഐയുടെ വെബ്‌സൈറ്റ്, യോനോ ആപ്പ് എന്നിവ വഴിയോ ഓണ്‍ലൈനിലൂടെയോ നിങ്ങള്‍ക്ക് ഈ അടിയന്തര വായ്പ പദ്ധതി ലഭിക്കും. എസ്എംഎസ് ടെക്സ്റ്റ് ഫോര്‍മാറ്റ് ആയ PAPL (പ്രീ അപ്പ്രൂ്ഡ് പേഴ്‌സണല്‍ ലോണ്‍സ്) തുടര്‍ന്ന് നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ 567676 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ടും നിങ്ങള്‍ക്ക് ഈ വായ്പാ പദ്ധതിയുടെ യോഗ്യത പരിശോധിക്കാന്‍ കഴിയും.

English Summary: SBI's emergency loan scheme: 'Up to Rs 5 lakh loan in 45 minutes'
Published on: 08 May 2020, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now