Updated on: 8 September, 2021 3:25 PM IST
Money

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നോക്ക വിഭാഗം (ഒബിസി) വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020- 21 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. 50 ശതമാനം കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകള്‍ ഈ മാസം 30നു മുന്‍പാണ് സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടത്. സ്‌കൂള്‍ അധികൃതകള്‍ ഒക്ടോബര്‍ 13ന് അകം www.egrantz.kerala.gov.in എന്ന പോര്‍ട്ടലില്‍ ഡേറ്റ എന്‍ട്രി നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. എന്നാല്‍ ന്യുന പക്ഷ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ന്യുനപക്ഷ വിഭാഗങ്ങളും പട്ടികജാതി വിദ്യാര്‍ഥികളും സമാനമായ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല

ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് ആപേക്ഷിക്കാന്‍ കഴിയുക. ഇ.ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമായ വരുമാന സര്‍ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രവേശന സമയത്തു ജാതി സെര്‍ട്ടിഫിക്കറ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മത പരിവര്‍ത്തനം നടത്തിയിട്ടുള്ളവരും നിര്‍ബന്ധമായും ജാതി സെര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ബാങ്ക് അക്കൗണ്ടിലേക്കാണ് തുക വരിക. അതിനാല്‍ അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. ലഭ്യമായ ഫണ്ടിന് അനുസരിച്ചും ഉയര്‍ന്ന അക്കാദമിക മികവ്, താഴ്ന്ന വാര്‍ഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

നിർധനരായ വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ്

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍, അറിയേണ്ടതെല്ലാം

 

 

English Summary: Scholarship announced for minorities
Published on: 08 September 2021, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now