Updated on: 26 July, 2021 9:20 PM IST
വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ് ഫോം യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് ഒരുക്കുന്നു. വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്നാണ് സ്കോളർഷിപ്പ് നൽകുന്നത്. സ്റ്റേറ്റ്, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ്പ്.

മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ്. അഞ്ച് - ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ മാസ്റ്റേഴ്സ്, ഏഴ് - എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ സ്കോളേഴ്സ്, ഒൻപത് - പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ വിസാർഡ്സ്.

ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം 10,000 രൂപ വീതമാണ് സ്കോളർഷിപ്പ് ലഭിക്കുക.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടക്കും. ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ https://edronalearning.com/scholarship എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

English Summary: SCHOLARSHIP FOR STUDENTS UPTO RS 10000
Published on: 26 July 2021, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now