Updated on: 23 March, 2021 1:21 PM IST
ഇസ്രയേൽ കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷന്റെ

ഇസ്രയേൽ കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷന്റെ അംഗീകാരമുള്ള സർവകലാശാലകളിൽ ഗവേഷണം/സ്പെഷ്യലൈസേഷൻ ചെയ്യാൻ അവസരമൊരുക്കുന്ന എട്ടുമാസം ദൈർഘ്യമുള്ള രണ്ടു സ്കോളർഷിപ്പുകൾക്ക് ഭാരത സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം/വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജിയൻസ്, മിഡിൽ ഈസ്റ്റ് സ്റ്റഡീസ്, ഹെർബ്രൂ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി ഓഫ് ദി ജ്യൂവിഷ് പീപ്പിൾ, അഗ്രിക്കൾച്ചർ, ബയോളജി, ബയോടെക്നോളജി, ഇക്കണോമിക്സ്, ബിസിനസ്‌ മാനേജ്മെന്റ്‌, മാസ് കമ്യൂണിക്കേഷൻ, എൻവയോൺമെന്റ്‌ സ്റ്റഡീസ്, കെമിസ്ട്രി എന്നീ മേഖലകളിലാണ് അവസരമുള്ളത്.

ഇസ്രയേൽ സൂപ്പർവൈസറുടെ/സർവകലാശാലയുടെ ലെറ്റർ ഓഫ് അക്സപ്റ്റൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഹെർബ്രൂ പഠനത്തിനായി രണ്ടു ഹ്രസ്വകാല (സമ്മർ സ്കൂൾ) അവസരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിശദമായ വിജ്ഞാപനം https://www.education.gov.in/scholarships -ൽ ലഭിക്കും. അപേക്ഷ http://proposal.sakshat.ac.in/scholarship വഴി മാർച്ച് 29 രാത്രി 11.59 വരെ നൽകാം. 

ഹാർഡ് കോപ്പി അനുബന്ധരേഖകൾ സഹിതം മാർച്ച് 30-നുള്ളിൽ വിജ്ഞാപനത്തിലുള്ള വിലാസത്തിൽ ലഭിക്കണം.

English Summary: SCHOLARSHIP OF ISRAEL PEOPLE FOR STUDENTS OF INDIA
Published on: 23 March 2021, 01:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now