Updated on: 13 August, 2022 9:19 PM IST
കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ

കോഴിക്കോട്:  മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഭക്ഷ്യോത്പാദന മേഖലയില്‍ ഗുണമേന്മയുള്ള മത്സ്യവിഭവം എന്ന നിലയില്‍ മത്സ്യ ഉത്പാദനത്തിന്റെ പങ്ക് പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനും മത്സ്യവിഭവങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ, മത്സ്യഫെഡ് എന്നീ ഏജൻസികളുടെ സഹായത്തോടെയാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട വർത്തകൾ: കേരളത്തിന്റെ മത്സ്യനയം (Fisheries policy of Kerala ) Part-5

ചെമ്മീൻ പുത്യാപ്ല പത്തിരി, കൂന്തൾ ഇറാനി പോള, നെയ്പത്തിരി, ഫിഷ് കട്ലറ്റ്, മീൻ കറികൾ തുടങ്ങി രുചികരമായ കടൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമായ സീ ഫുഡ്‌ ഫെസ്റ്റിവൽ നാളെ ( ഓഗസ്റ്റ് 14) സമാപിക്കും.

ബന്ധപ്പെട്ട വർത്തകൾ: ജല സംഭരണികളിൽ ചെമ്മീൻ വളർത്തി പൈസ സമ്പാദിക്കാം

ഉദ്ഘാടന ചടങ്ങിൽ ഉത്തര മേഖല ഫിഷറീസ് വകുപ്പ് ഡയറക്ടർ ഓ.രേണുകാദേവി അധ്യക്ഷത വഹിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ,  നാഷണൽ ഫിഷർമെൻ ഡെവലപ്മെന്റ് ബോർഡ് മെമ്പർ എൻ പി രാധാകൃഷ്ണൻ, സാബു,പീതാംബരൻ, അബ്ദുറഹീം,ടി ഭാർഗവൻ എന്നിവർ സംസാരിച്ചു.

English Summary: Sea Food Festival at Bhatrod Beach with tasty Seafood
Published on: 13 August 2022, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now