Updated on: 4 December, 2020 11:19 PM IST

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റാൽ  പതിനായിരം രൂപ മുതൽ 1 ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന്  ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ വിഷമോ രാസവസ്തുക്കളോ പുരട്ടിയ  മത്സ്യം വിപണിയിൽ സുലഭമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

ആദ്യതവണ പിടിച്ചാൽ 10000 രൂപയും രണ്ടാം തവണ പിടിച്ചാൽ 25000 മൂന്നോ അതിലധികമോ തവണ പിടിച്ചാൽ 1 ലക്ഷം രൂപയുമാണ് പിഴ.ഫിഷറീസ് അസിസ്റ്റന്റ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.. ഡപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ വാദം കേൾക്കും. ജില്ലാ കളക്ടർ അപ്പീൽ അധികാരിയാണ്.

രാസവസ്തുക്കൾ മത്സ്യത്തിൽ പുരട്ടാൻ ഒത്താശ ചെയ്യുന്ന ഐസ് പ്ലാന്റുകൾ, ചിൽഡ് സ്‌റ്റോറേജുകൾ അടക്കമുള്ളവയുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ചെയ്യും. Judicial magistrates will be tried in court if they are found guilty of committing chemicals, such as ice plants and child stores.

കുറ്റം തെളിഞ്ഞാൽ 2 മാസം മുതൽ 1 വർഷം വരെ തടവും 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസും നിർബന്ധമാക്കി. ഓർഡിനൻസ് നിലവിൽ വരുന്നതു മുതൽ 90 ദിവസത്തിനകം ലൈസൻസെടുക്കണം.

നിശ്ചയിച്ച ഹാർബറുകളിലും മാർക്കറ്റുകളിലും മാത്രമേ മത്സ്യ ലേലം നടത്താവൂ. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ പിഴ ശിക്ഷ. സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വിലയ്ക്ക് ആനുപാതികമായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഹാർബർ മാനേജ്മെന്റ് കമ്മിറ്റികളാണ് അടിസ്ഥാന ലേലവില നിശ്ചയിക്കേണ്ടത്. കോവിഡ് സാഹചര്യം മുതലെടുത്ത് മായം കലർന്നതും പഴകിയതുമായ മീനിന്റെ വില്പന വ്യാപകമായ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷി വിജ്ഞാന കേന്ദ്രം മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക്

English Summary: Sell ​​fresh fish.or you will get the punishment
Published on: 12 June 2020, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now