Updated on: 29 December, 2022 2:29 PM IST
Serum Institute of India will give 2 Cr free Covishield doses to Central Govt

ചൈന, യൂ എസ് പോലുള്ള രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) രണ്ട് കോടി ഡോസ് കോവിഷീൽഡ് വാക്‌സിൻ, കേന്ദ്ര സർക്കാരിന് സൗജന്യമായി വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 410 കോടി രൂപയുടെ ഡോസുകൾ സൗജന്യമായി നൽകാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, SII ഇതുവരെ 170 കോടിയിലധികം ഡോസ് കോവിഷീൽഡ് സർക്കാരിന് നൽകിയിട്ടുണ്ട്.

ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെ ചില രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് പോസിറ്റീവ് സാമ്പിളുകളുടെ നിരീക്ഷണവും ജീനോം സീക്വൻസിംഗും ഇന്ത്യ ശക്തമാക്കി. പ്രായപൂർത്തിയായ ജനസംഖ്യയുടെ 27 ശതമാനം പേർ മാത്രമേ മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളൂ എന്നതിനാൽ, സർക്കാർ ഉദ്യോഗസ്ഥർ അത് എടുക്കേണ്ടവരോട് അത് എടുക്കാൻ അഭ്യർത്ഥിച്ചു.

ജനുവരിയിൽ ഇന്ത്യ ഒരു കൊവിഡ് കുതിച്ചുചാട്ടം കണ്ടേക്കാവുന്നതിനാൽ അടുത്ത 40 ദിവസങ്ങൾ നിർണായകമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലായം ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ഒരു തരംഗമുണ്ടായാലും മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്ന് ആരോഗ്യ മന്ത്രലായം അറിയിച്ചു. ശനിയാഴ്ച മുതൽ ഓരോ അന്താരാഷ്ട്ര വിമാനത്തിലും എത്തുന്ന രണ്ട് ശതമാനം യാത്രക്കാർക്ക് റാൻഡം കൊറോണ വൈറസ് പരിശോധന സർക്കാർ നിർബന്ധമാക്കി.

കോവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും യോഗം ചേർന്നു. കോവിഡ് -19 അണുബാധയെ നേരിടാനുള്ള പ്രവർത്തന സന്നദ്ധത പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ 268 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 3,552 ആയി ഉയർന്നു

English Summary: Serum Institute of India will give 2 Cr free Covishield doses to Central Govt
Published on: 29 December 2022, 02:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now