നവ പാഷാണ ശില, നവ പാഷാണസിന്ധൂരം നവ പാഷാണത്തിൽ തയ്യാറാക്കിയ കിണ്ണം ( ഔഷധത്തിന്) നവ പാഷാണംകൊണ്ട് തയ്യാറാക്കിയ ശില ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ ചെയ്തു പൂജിയ്ക്കുകയും അതിൽ അഭിഷേകതീർത്ഥം ഉപയോഗിയ്ക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും വളരെ ശ്രേഷഠം .നവ പാഷാണസിന്ധൂരം മഹാരോഗങ്ങളിൽ നിന്നും രക്ഷിയ്ക്കുന്നു.
രസ മണി, രസ കിണ്ണം:- രസ മണി ധ്യാനത്തിനും നെഗറ്റീവ് ശക്തികളെ അകറ്റി നിറുത്തുന്നതിനും ഏറെ ഉത്തമം, രസ കിണ്ണം:- മാറാരോഗങ്ങൾക്ക് ഇതിൽ പാൽ തിളപ്പിച്ചു കഴിയ്ക്കുവാൻ മുൻ കാലങ്ങളിൽ ഇത് കുടുംബങ്ങളിൽ സൂക്ഷിച്ചിരുന്നു.
തെക്കൻ തിരുവിതാംകൂർ തമിഴ് നാട് എന്നിവിടങ്ങളിലും ഈ വിദ്യ (സിദ്ധ വൈദ്യം ) അഥവാ നീറ്റു വൈദ്യം എന്ന് അറിയപ്പെട്ടിരുന്നു. അഗസ്ത്യമുനിയും ശിഷ്യൻമാരും ആയിരുന്നു ഈ വിദ്യയുടെ ഉപജ്ഞാതാക്കൾ .ഇന്ന് ഈ വിദ്യ അറിയുന്ന ആളാണ് ശ്രീ.രാജൻ വൈദ്യർ . ഈ വിദ്യ പഠിയ്ക്കുവാൻ താൽപ്പര്യം ഉള്ള സിദ്ധ ഡോക്ടർമാർ ഇദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്.