Updated on: 3 July, 2021 11:00 AM IST
Simply Save SBI Card

ദിവസേന നടത്തുന്ന പര്‍ച്ചേസുകൾക്ക് റിവാര്‍ഡ് പോയിൻറുകൾ. ഈ പോയിൻറുകൾ പ്രയോജനപ്പെടുത്തി സാധനങ്ങൾ വാങ്ങാം. ഇടപാട് അനുസരിച്ച് കാര്‍ഡിൻെറ വാര്‍ഷിക മെയിൻറനൻസ് ഫീസ് ഒഴിവാക്കും

സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിലും കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. വിവിധ ഓൺലൈൻ പര്‍ച്ചേസുകൾക്ക് പണം നൽകാം.വിവിധ ബിൽ പേയ്‌മെന്റുകളും, ആശുപത്രി ആവശ്യങ്ങൾക്കായുള്ള പെയ്മെൻറുകളും, മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള പണം ഇടപാടുകളും ഒക്കെ നടത്താം. പറഞ്ഞു വരുന്നത് എസ്ബിഐയുടെ പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചാണ്. സിംപ്ലി സേവ് എന്ന കാര്‍ഡ് എല്ലാ പെട്രോൾ പമ്പുകളിലും മറ്റ് കടകളിലും ഉപയോഗിക്കാനുമാകും.

ഓരോ 10 റിവാര്‍ഡ് പോയിൻറുകൾക്കും 100 രൂപ ആനുകൂല്യം ലഭിക്കും. ഓരോ പണം ചെലവഴിക്കലിനും നാല് റിവാര്‍ഡ് പോയിൻറുകൾ വീതമാണ് ലഭിക്കുക. കാര്‍ഡ് എടുത്ത് 60 ദിവസത്തിനുള്ളിൽ നടത്തുന്ന പെയ്മെൻറുകൾക്ക് 2000 ബോണസ് പോയിൻറുകൾ വരെ ലഭിക്കുക. മറ്റ് ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് മെയിൻറനൻസ് ഫീസും കുറവാണ്.

എല്ലാ നൂറ് രൂപക്ക് നടത്തുന്ന പണം ഇടപാടിനും ഒരു റിവാര്‍ഡ് പോയിൻറ് ലഭിക്കും. നേപ്പാളും ഭൂട്ടാനും ഒഴികെയുള്ള വിദേശ രാജ്യങ്ങളിലും കാര്‍ഡുകൾ ഉപയോഗിക്കാനാകും. ഒരു ദിവസം 12,000 രൂപ വരെ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിൻവലിക്കാൻ ആകും. 

കാര്‍ഡ് ഉപയോഗിച്ച് നേടിയ ആനുകൂല്യങ്ങൾ റിവാര്‍ഡ് പോയിൻറുകൾ രണ്ടു വര്‍ഷത്തിനുള്ളിൽ പ്രയോജനപ്പെടുത്തണം. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മൻറ് ഇവയെല്ലാം നൽകി കാര്‍ഡിനായി അപേക്ഷിക്കാം.

English Summary: Simply Save SBI Card: You can use this card to purchase items even if you do not have money in your account; Pay various bills!
Published on: 03 July 2021, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now