1. News

കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും: കൃഷിമന്ത്രി

കൃഷിവകുപ്പ് സംഘടിപ്പിച്ച കാർഷിക പ്രദർശന മേള 'കരപ്പുറം കാഴ്ചകൾ' സമാപിച്ചു

Darsana J
കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും: കൃഷിമന്ത്രി
കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും: കൃഷിമന്ത്രി

ആലപ്പുഴ: കൃഷിവകുപ്പ് സംഘടിപ്പിച്ച കാർഷിക പ്രദർശന മേള 'കരപ്പുറം കാഴ്ചകൾ' സമാപിച്ചു. കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനിയിലാണ് മേള നടന്നത്. കരപ്പുറത്തിൻ്റെ തനത് ബ്രാൻ്റുകൾ സൃഷ്ടിക്കുമെന്നും കാർഷിക പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കുമെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വാർത്തകൾ: ആധാറും പാൻ കാർഡും ലിങ്ക് ചെയ്തില്ലേ? വൈകിയാൽ 1,000 രൂപ പിഴ!

മന്ത്രിയുടെ വാക്കുകൾ..

മേളയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് മനസിലാക്കാനാണ് മീറ്റ് നടന്നത്. ഇതിലൂടെ 1.14 കോടി രൂപയുടെ ധാരണ പത്രം ലഭിച്ചു. പ്രമുഖരായ ഒട്ടേറെ സ്ഥാപനങ്ങൾ ചേർത്തലയിൽ നിന്നുള്ള കാർഷികോത്പ്പന്നങ്ങൾ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചു. കാർഷിക വിളകളുടെ സംഭരണത്തിനും സംസ്കരണത്തിനുമായി ചേർത്തലയിൽ അഗ്രോ പാർക്ക് നിർമ്മിക്കും. ഉത്പാദനത്തിനും സംസ്കരണത്തിനുമായി അഗ്രോ പാർക്ക് കേന്ദ്രീകരിച്ച് നൂറ് കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കും.

സ്വന്തമായി കൃഷിഭൂമിയുള്ള കരപ്പുറത്തെ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകാനാണ് സർക്കാർ തീരുമാനം. ഇതിൻ്റെ ആദ്യപടിയായി 25,000 പേർക്കാണ് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നത്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം 25000 വീടുകളിൽ പ്ലാവ്, മാവ്, വാഴ എന്നിവയുടെ തൈകൾ സർക്കാർ വിതരണം ചെയ്യും. ഔഷധകൃഷി കൊണ്ടുവരുന്നതിനും ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. 2026 ഓടുകൂടി ചേർത്തലയെ കാർബൺ ന്യൂട്രൽ മണ്ഡലമാക്കും. ഇനിമുതൽ എല്ലാവർഷവും കരപ്പുറം കാർഷിക കാഴ്ചകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചേർത്തല മണ്ഡലം വിഷൻ 2026 രൂപരേഖയുടെ പ്രകാശനവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണവും സമ്മാന വിതരണവും നടത്തി. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, മുതിർന്ന കർഷകൻ സി.ജി പ്രകാശൻ മായിത്തറ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, കഞ്ഞിക്കുഴി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.ജീവൻ, വിവിധ കോർപ്പറേഷനുകളുടെ ചെയർമാൻമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Soil health card to be given to all land farmers in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds