Updated on: 6 April, 2023 11:55 PM IST
SSC CGL Recruitment 2023: Apply for 7500 various posts

സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (SSC) കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിൻറെ വിജ്ഞാപനം പുറത്തിറക്കി. ആകെ 7500 ഒഴിവുകളാണുള്ളത്. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്.  ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജിയനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം. വിശദാംശങ്ങൾ https://ssc.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐ: ജൂനിയർ റിസർച് ഫെലോ ഒഴിവ്

അവസാന തീയതി

അപേക്ഷ സമർപ്പികാനുള്ള അവസാന തീയതി മേയ് 3 രാത്രി 11 വരെ.

അപേക്ഷ ഫീസ്

അപേക്ഷാ ഫീസായ 100 രൂപ നാലിനു രാത്രി 11 ഉള്ളിൽ അടക്കണം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/04/2023)

പ്രായപരിധി

തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ് ലഭിക്കും.

ഓൺലൈനിൽ രണ്ടു ഘട്ടമായിട്ടാണ് പരീക്ഷ. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ.  ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്.

രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ.

English Summary: SSC CGL Recruitment 2023: Apply for 7500 various posts
Published on: 06 April 2023, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now