Updated on: 2 August, 2023 9:20 AM IST
SSC CPO Recruitment 2023 for 1876 SI Vacancies

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേയും (CAPF), ഡൽഹി പൊലീസിലേയും സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ആകെ 1876 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 1714 ഒഴിവുകൾ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും ബാക്കിയുള്ള 162 ഒഴിവുകൾ ഡൽഹി പോലീസിലുമാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ https://ssc.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഐ-പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി

പ്രായം 20നും 25നും ഇടയിൽ.

ശമ്പള നിരക്ക്

സബ് ഇൻസ്പെക്ടർ (ജിഡി), സിഎപിഎഫ്: 35,400-1,12,400 രൂപ (ഗ്രൂപ്പ് ബി). സബ്ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), ഡൽഹിപൊലീസ്: 35,400-1,12,400 രൂപ എന്നിങ്ങനെയാണ് ശമ്പള നിരക്ക്.

ബന്ധപ്പെട്ട വാർത്തകൾ: സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

English Summary: SSC CPO Recruitment 2023 for 1876 SI Vacancies
Published on: 02 August 2023, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now