Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്ത് ഏതു വ്യവസായങ്ങൾ തുടങ്ങുന്നതിനും ഒറ്റ അപേക്ഷയിൽ ഒരാഴ്ചയ്ക്കുള്ളിൽ അനുമതിനൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നിയമം ഭേദഗതിചെയ്ത് ഓർഡിനൻസ് ഇറക്കി. നേരത്തേ സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അനുമതിനൽകാൻ സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇതിലാണ് ഇതര വ്യവസായസ്ഥാപനങ്ങൾക്കും അനുമതിനൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി കൊണ്ടുവന്നത്.

ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയും അനുബന്ധരേഖകളും പരിശോധിച്ച് അനുമതിനൽകുന്നതിന് കേരള ഇൻവെസ്റ്റ്‌മെന്റ് ​െപ്രാമോഷൻ ബ്യൂറോ രൂപവത്കരിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.) മാനേജിങ് ഡയറക്ടർ കൺവീനറും സി.ഇ.ഒ.യുമായാണ് ബ്യൂറോ. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടർ, കിൻഫ്ര മാനേജിങ് ഡയറക്ടർ എന്നിവരാണ് ബ്യൂറോയിലെ മറ്റ് അംഗങ്ങൾ. വ്യവസായവകുപ്പിൽ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ചുമതലയുള്ള സെക്രട്ടറി ബ്യൂറോയുടെ ചെയർമാനായിരിക്കും. സംസ്ഥാന നിയമങ്ങൾക്ക് കീഴിലുള്ള അംഗീകാരങ്ങൾ നൽകുന്നതിന് ബ്യൂറോയ്ക്ക് അനുമതിനൽകുന്ന വ്യവസ്ഥയാണ് നിയമത്തിൽ കൊണ്ടുവന്നത്.

എല്ലാ ആഴ്ചയിലും ആദ്യത്തെ പ്രവൃത്തിദിനത്തിൽ ബ്യൂറോ യോഗം ചേർന്ന് അപേക്ഷകളിൽ തീർപ്പുകല്പിക്കും. യുക്തമെന്നുതോന്നുന്ന നിബന്ധനകളോടെയോ അല്ലാതെയോ ഏഴു ദിവസത്തിനുള്ളിൽ വ്യവസായങ്ങൾക്ക് അനുമതി നൽകാമെന്നാണ് വ്യവസ്ഥ.

English Summary: start industry in one week kjoct0920ar
Published on: 09 October 2020, 01:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now