Updated on: 21 December, 2020 11:00 AM IST

പുതുതായി ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്ത. സംസ്ഥാന വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി മാര്‍ജിന്‍ മണി ഗ്രാന്റ് എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി അവതരിപ്പിച്ചു. ചെറുകിട സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ലാ എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കായി 250 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചത്.

2012 വരെ നിലവിലുണ്ടായിരുന്ന മാര്‍ജിന്‍ മണി ലോണ്‍ എന്ന പദ്ധതി നിര്‍ത്തിയതിന് ശേഷം സംസ്ഥാന തലത്തില്‍ സംരംഭകര്‍ക്ക് ഗുണകരമായൊരു പദ്ധതി ഇതുവരെ ഉണ്ടായിരുന്നില്ല. ESS Scheme അടക്കം പല പദ്ധതികളും നിലവില്‍ വന്നെങ്കിലും subsidy കിട്ടാനുള്ള കാലതാമസമൊക്കെ പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ പുതുതായി ആരംഭിച്ച മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി സംരംഭകര്‍ക്ക് ഏറെ ഗുണകരമാകും. സംരംഭം തുടങ്ങാനായി ചെലവിടുന്ന ആകെ തുകയുടെ 30 മുതൽ 40 ശതമാനം വരെ ഗ്രാന്റായി ലഭിക്കും.അതിനാൽ സംരംഭം തുടങ്ങുന്നതിന് 20 മുതൽ 30 ശതമാനം തുക മാത്രം സംരംഭകര്‍ തങ്ങളുടെ വിഹിതമായി ചെലിട്ടാല്‍ മതി.

10 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. ഭൂമി, കെട്ടിടം, മെഷിനറി തുടങ്ങിയ fixed capital, പ്രവര്‍ത്തന മൂലധനം എന്നിവയിന്മേല്‍ സഹായം ലഭ്യമാകും. ഉത്പാദനം, സേവനം, job work തുടങ്ങിയ ഏത് മേഖലയിലും സംരംഭം തുടങ്ങാം. രണ്ട് വിഭാഗമായി തിരിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്. സ്ത്രീകള്‍, വിമുക്തഭടന്മാര്‍, അംഗപരിമിതര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിവരെ സ്‌പെഷ്യല്‍ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.

ഇവര്‍ക്ക് 40 ശതമാനം ഗ്രാന്റ് ലഭിക്കും. അതായത് ഈ വിഭാഗത്തിലുള്ളവർക്ക് പരമാവധി നാല് ലക്ഷം രൂപവരെ ലഭിക്കും. ബാക്കി 40 ശതമാനം വായ്പയായും 20 ശതമാനം സ്വന്തം വിഹിതമായും ചെലവിടണം. ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് 30 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക. സംരംഭം തുടങ്ങുന്നതിന് ബാക്കി 40 ശതമാനം വായ്പയും 30 ശതമാനം ഉപഭോക്തൃ വിഹിതമായും ചെലവിടണം.

English Summary: State Government launches new funding scheme for entrepreneurs; need not to pay back 40%
Published on: 21 December 2020, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now