വിദ്യാര്‍ത്ഥികള്‍ക്കായി സി.എഫ്.സി.സി. യുടെ അവധിക്കാല ഫാമിങ്ങ് പദ്ധതിക്ക് തുടക്കമായി ജനതകോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. റോണി വി.പി. പദ്ധതി കുട്ടികള്‍ക്കായി സമര്‍പ്പിച്ചു.
ഈ അവധിക്കാലം ഓരോ കുടുംബത്തിനും ഉപയോഗപ്രദമായ രീതിയില്‍ കുട്ടികളുടെ കാര്‍ഷിക വൃത്തിയിലേക്കുള്ള വാസനകളെ പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപതമായ സംസ്‌ക്കാരം കെട്ടിപ്പെടുക്കാനും പ്രകൃതിയോടും ജീവജാലങ്ങളോടും പ്രതിബദ്ധതയുള്ള വ്യക്തികളായി തീരാനും കഴിയണം എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
മൂന്ന് വിത്യസ്ത രീതിയിലുള്ള കോഴികളെയാണ് ഒരു പദ്ധതിയിലൂടെ അവര്‍ വളര്‍ത്തി പരിപാലിക്കാന്‍ പോകുന്നത്. ഒരു ജോഡി കരിങ്കോഴി കുഞ്ഞുങ്ങള്‍, ഒരു ജോഡി ഗിനി കോഴി കുഞ്ഞുങ്ങള്‍, 2 ജോഡി ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയാണവ.
ഔഷധഗുണമുള്ള കരിംങ്കോഴി കുഞ്ഞുങ്ങളുടെ പരിപാലനത്തിലൂടെ അവയുടെ വിശേഷതകളെ അറിയുന്നതോടൊപ്പം പ്രായമായവര്‍ക്കുള്ള കരുതലിന്റെ പ്രവര്‍ത്തിക്കൂടിയായി ഇത് മാറും കൊളസ്‌ട്രോള്‍ രഹിതമായ ഗിനിക്കോഴി ഭാവിയിലേക്കുള്ള ആരോഗ്യത്തിന്റെ ഉറവിടമാണെന്ന് വലിയ ഭോദ്യത്തിലേക്ക് കുട്ടികളെ നയിക്കും മുട്ടക്കോഴികളുടെ പരിപാലനത്തിലൂടെ കുടംബത്തിന്റെ സ്വയംപര്യാപതതയിലേക്കുള്ള മുട്ട സംഭാവന സാധ്യമാക്കാന്‍ കുഞ്ഞുകരങ്ങള്‍ക്ക് കഴിയുകയായി.
കളികളും ചിരിയും യാത്രകളുമായി ഈ അവധിക്കാലം തള്ളിനീക്കാതെ കൊറോണ നല്‍കിയ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി പ്രവര്‍ത്തിക്കാം. കൊറോണ വകഭേതവും ഇനിയും നമ്മെ പിടിമുറക്കാന്‍ സാധ്യതതയുള്ള എല്ലാ മഹാമാരികള്‍ക്കുമെതിരെയുള്ള സ്വയംപര്യാപ്തതയുടെ മതില്‍ക്കെട്ടുകള്‍ കെട്ടിപ്പൊക്കാം. സി.എഫ്.സി.സി. നിങ്ങള്‍ക്ക് ഒപ്പമുണ്ട്. കാര്‍ഷിക വിശ്വാസത്തിന്റെ വാതായനം
Phone - 9495182026, 9495722026