Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം" (subhiksha Keralam) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ കാർഷിക പദ്ധതികൾക്കായി ഓരോ ഗ്രാമപഞ്ചായത്തിലെയും കർഷകരുടെ വിവരശേഖരണം നടത്തുന്നു. അതിനായി കൃഷി ഓഫീസിൽ നേരിട്ട് ചെല്ലേണ്ടതില്ല. വിവരങ്ങൾ തന്നിരിക്കുന്ന   ലിങ്കിൽ രേഖപ്പെടുത്തിയാൽ മതിയാകും.                                   

ലിങ്ക് തുറക്കുമ്പോൾ open എന്ന ഒരു option കാണും. അതിൽ click ചെയ്താൽ ഓരോരുത്തരുടേയും വിശദാംശങ്ങൾ മലയാളത്തിൽ തന്നെ എഴുതിച്ചേർക്കാം. ആദ്യം അപേക്ഷകന്റെ അല്ലെങ്കിൽ അപേക്ഷകയുടെ പേര്  ഇംഗ്ലീഷിൽ ചേർക്കണം തുടർന്ന് മലയാളത്തിലും എഴുതണം. രണ്ടും ആധാർ കാർഡിലേതുപോലെ തന്നെ എഴുതുക. പിന്നീട് മേൽവിലാസവും മൊബൈൽ ഫോൺ നമ്പരും എഴുതുക. വാർഡ് നമ്പർ എഴുതുക. സ്ത്രീയോ പുരുഷനോ എന്നും വയസും എഴുതുക. പിന്നീട് താങ്കൾ വിദേശത്തുനിന്നും വന്ന

ആൾ ആണോ എന്ന ചോദ്യത്തിന് അതെ / അല്ല എന്ന ഉത്തരങ്ങൾ ഉണ്ട്. അതിൽ click ചെയ്യാം. പിന്നെ ആകെ വിസ്തീർണ്ണം ആണ് ചോദ്യം *(സെന്റിൽ) എഴുതുക. (ഉദാ: 45 സെന്റ് ഭൂമി ആണെങ്കിൽ 45 എന്ന് രേഖപ്പെടുത്തുക. ഒരേക്കർ പത്തു സെന്റ് ഭൂമി ആണെങ്കിൽ 110 എന്ന് രേഖപ്പെടുത്തുക. )

തുടർന്ന് കൃഷിഭൂമിയുടെ വിസ്തീർണ്ണം *(സെന്റിൽ) എഴുതുക.

അതിനായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ ടിക് ചെയ്യുക. എന്നിട്ട് അടുത്ത ചോദ്യങ്ങളിൽ അതാത് വിളകൾക്ക് നേരെ കൃഷിഭൂമിയുടെ വിസ്തീർണം സെന്റ് കണക്കിൽ രേഖപ്പെടുത്തുക. ( ഉദാ: 45 സെന്റ് ഭൂമി ആണെങ്കിൽ 45 എന്ന് രേഖപ്പെടുത്തുക. ഒരേക്കർ പത്തു സെന്റ് ഭൂമി ആണെങ്കിൽ 110 എന്ന് രേഖപ്പെടുത്തുക. ) *

വിളകൾ.

നെല്ല് ,പച്ചക്കറി,വാഴ, കപ്പ,ഇഞ്ചി, മഞ്ഞൾ

ചേന /ചേമ്പ്/കാച്ചിൽ

മധുരക്കിഴങ് ,

ഗ്രോബാഗ് പച്ചക്കറി

മഴ മറ പച്ചക്കറി കൃഷി

സംയോജിത കൃഷി ( പശു ,ആട് ,കോഴി ...)Integrated farming

മറ്റുള്ളവ എന്നിങ്ങനെ കോളം ഇട്ട് കൊടുത്തിട്ടുണ്ട്. ആ വിളയുടെ നേരെ ഉള്ള കോളം click ചെയ്താൽ മതി.

ഇനി  നെല്ല് കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം സെന്റ് കണക്കിൽ രേഖപ്പെടുത്തുക (കുറഞ്ഞത് 20 സെന്റ് മുതൽ പരമാവധി 500 സെന്റ് വരെ). നെല്ല് കൃഷി ഇല്ല എങ്കിൽ '0' എന്ന് രേഖപ്പെടുത്തുക

അടുത്തത് പച്ചക്കറി കൃഷിയാണ്. ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം സെന്റ് കണക്കിൽ രേഖപ്പെടുത്തുക (കുറഞ്ഞത് 20 സെന്റ് മുതൽ പരമാവധി 500 സെന്റ് വരെ). പച്ചക്കറി കൃഷി ഇല്ല എങ്കിൽ '0' എന്ന് രേഖപ്പെടുത്തുക

ഇനി വാഴ കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം സെന്റ് കണക്കിൽ രേഖപ്പെടുത്തുക (കുറഞ്ഞത് 20 സെന്റ് മുതൽ പരമാവധി 500 സെന്റ് വരെ). വാഴ കൃഷി ഇല്ല എങ്കിൽ '0' എന്ന് രേഖപ്പെടുത്തുക എന്നതാണ്.    

തുടർന്ന് കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ     , മധുരക്കിഴങ്ങ്, ഗ്രോ ബാഗ് പച്ചക്കറി കൃഷി,      മഴ മറ പച്ചക്കറികൃഷി,  സംയോജിത കൃഷി (പശു, ആട്, കോഴി എന്നിങ്ങനെ) മുൻപ് എഴുതിയതു പോലെ എഴുതുക.

സംയോജിത കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ താഴെ പറഞ്ഞിരിക്കുന്ന ഘടകങ്ങൾ ടിക് ചെയുക

പശു

ആട്

കോഴി

മൽസ്യം

മുയൽ

പിന്നീട് തരിശു ഭൂമിയുടെ വിസ്തീർണ്ണം സെന്റ് കണക്കിൽ രേഖപ്പെടുത്തുക. തരിശുഭൂമി എന്നത് കൊണ്ടുദ്ദേശിക്കുന്നത് 3 വർഷത്തിലേറെ ഒരു കൃഷിയും ചെയ്യാതെ കിടക്കുന്ന ഭൂമിയാണ് ( വയലോ പറമ്പൊ ആകാം ). തരിശുഭൂമി ഇല്ല എങ്കിൽ '0' എന്ന് രേഖപ്പെടുത്തുക. (ഉദാ: 45 സെന്റ് ഭൂമി ആണെങ്കിൽ 45 എന്ന് രേഖപ്പെടുത്തുക. ഒരേക്കർ പത്തു സെന്റ് ഭൂമി ആണെങ്കിൽ 110 എന്ന് രേഖപ്പെടുത്തുക. )

പിന്നീട് കർഷകന്റെ ഒരു സത്യപ്രസ്താവനയും കൂടി ഉണ്ട്. അതും click ചെയ്താൽ അപേക്ഷ പൂരിപ്പിച്ചു. മുഴുവൻ click ചെയ്ത് Submit കോളത്തിൽ click ചെയ്താൽ പൂർത്തിയായി. കോവിഡ് കാലത്ത് ഓഫീസുകൾ കയറി ഇറങ്ങാതെ രേഖകൾ online ആയി നൽകാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇതൊരു വിവരശേഖരണം മാത്രമാണ്  ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക വിജ്ഞാപനത്തിനു ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ് # 20 സെന്റ് മുതൽ പരമാവധി 500 സെന്റ് വരെ കൃഷി ചെയ്യുന്ന പഞ്ചായത്തിലെ എല്ലാ കർഷകരും ആനുകൂല്യങ്ങൾക്ക് അർഹരാണ് എന്നു കൂടി ഈ ഫോമിൽ പറയുന്നുണ്ട്. ലിങ്ക് ലഭിക്കാനായി അതാത് കൃഷിഭവനുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകജൈവവൈവിധ്യത്തിൻറെ സംരക്ഷണം അനിവാര്യമായത് - മുഖ്യമന്ത്രി

English Summary: Subhiksha Keralam “Agriculture application can be filled at home
Published on: 05 June 2020, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now