News

ജൈവവൈവിധ്യത്തിൻറെ സംരക്ഷണം അനിവാര്യമായത് - മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിൻറെ ആവശ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് മുതൽ തുടക്കം മുതൽ സർക്കാർ ഇടപെടുന്നത് എന്നും പ്രളയാനന്തര നവകേരള നിർമ്മാണത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സ്വാഭാവിക നിലനിൽപ്പുകളെ മാനിച്ച് കൊണ്ടുള്ള വികസന സമീപനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് പ്രസിദ്ധീകരണത്തിന് നൽകിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.

On the occasion of World Environment Day on Monday, the Kerala government is planting new trees to “re-green" the state. The state started a campaign to plant 1 crore saplings as part of its ‘Haritha Keralam (Green Kerala)’ mission on Monday.

ജൈവവൈവിധ്യം ആണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻറെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്‌.  ജൈവവൈവിധ്യത്തിൻറെ  സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിൻറെ അനിവാര്യതയാണ്. മനുഷ്യൻറെ ഇടപെടലിൽ  ജൈവവൈവിധ്യങ്ങൾക്ക് നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവർഷം , ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂമി വൽക്കരണം കൊടും വരൾച്ച - ഇങ്ങനെ അനേക പ്രതിസന്ധികളെ  ലോകമിന്ന് അഭിമുഖീകരിക്കുന്നു.

ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവവൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നം. വരും തലമുറകൾക്ക് വേണ്ടി കൂടി ഉള്ളതാണ് ഭൂമി. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ തെളിനീരും കഴിക്കാൻ പോഷകസമൃദ്ധം ഉള്ള ഭക്ഷണവും ഉറപ്പാക്കുന്നതിന് കൂടി ആവണം നമ്മുടെ ശ്രമങ്ങൾ.

ജൈവവൈവിധ്യ സംരക്ഷണത്തിൻറെ അനിവാര്യത  ഉദ്ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന  പ്രവണതകൾക്കെതിരായ അവബോധം ഉണർത്തുന്നത് കൂടിയാണ് പരിസ്ഥിതിദിനാചരണം.

കേരളത്തിൻറെ ഹരിത കേരളം മിഷൻ അത്തരമൊരു മുൻകൈ ആണ്.  കേരളത്തിൻറെ സവിശേഷതകൾ ആയി കീർത്തിപ്പെട്ടിരുന്ന  വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക , സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷൻറെ മുഖ്യ ലക്ഷ്യങ്ങൾ ആണ് അതിൻറെ മാർഗ്ഗ രേഖ വ്യക്തമാക്കുന്നു.

ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിലെ പാരിസ്ഥിതിക സമനില വീണ്ടെടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ്.

പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ചൈതന്യവത്താക്കാൻ ഉള്ള  ശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാവ്യതിയാനം പോലുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രാദേശിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫലവൃക്ഷങ്ങൾ, വിവിധോദേശ്യ വൃക്ഷങ്ങൾ , ഔഷധസസ്യങ്ങൾ എന്നിവ വെച്ച് പിടിപ്പിക്കുന്നതും ഹരിതകേരള മിഷൻറെ ലക്ഷ്യങ്ങളിൽ പെടുന്നു.

2016-17ൽ 86 ലക്ഷം തൈകൾ ഇങ്ങനെ കേരളത്തിൽ നട്ടു.

തുടർന്നുള്ള വർഷങ്ങളിലും പരിസ്ഥിതിസംരക്ഷണത്തിൻറെ ഭാഗമായി വൃക്ഷത്തൈകൾ  നടുന്ന പദ്ധതി നടപ്പാക്കി. തുടർച്ചയായി രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്‌ൽക്കരണ പ്രവർത്തനങ്ങളെ സഥായി ആക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനും ആയി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്‌.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയോ സന്നദ്ധസംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെ വ്യക്തികളുടെയോ നേതൃത്വത്തിൽ  ഭൂമി കണ്ടെത്തി തദ്ദേശീയമായ ജൈവവൈവിധ്യം സംരക്ഷിക്കാൻ ഉതകുന്ന വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും ജൈവവേലി അടക്കം സ്ഥാപിച്ച പരിപാലിക്കുകയും ചെയ്യുന്നതാണ് പച്ചത്തുരുത്ത്.

Elaborating on the efforts undertaken by the Haritha Keralam Mission in ecological conservation, Mr. Vijayan said that the ongoing steps being spearheaded by the agency to develop ‘green islets’ under the Pachathuruthu scheme have got encouraging response.

ഈ വർഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകൾ  നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്.

According to the Chief Minister, the State will plant 1.09 crore saplings as part of observing World Environment Day this year. While 81 lakh saplings will be planted on Friday, the rest will be planted during the period from July 1 to 27. While the Forest and Agriculture Departments have played major roles by preparing the saplings, as many as 12 lakh were prepared under the Mahatma Gandhi National Rural Employment Guarantee Scheme.

ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ തൈകൾ നടും. കൃഷി വകുപ്പും വനം വകുപ്പും ചേർന്നാണ് തൈകൾ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ 12 ലക്ഷം തൈകൾ ഒരുക്കി. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ് റംബൂട്ടാൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. 'ഭൂമിക്ക്‌  കുട ചൂടാൻ ഒരുകോടി മരങ്ങൾ' എന്ന ശീർഷകത്തിൽ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ്‌ അനന്തര കേരളം ഭക്ഷ്യ സുരക്ഷയിൽ പിന്നോക്കം പോകരുതെന്ന് കാഴ്ചപ്പാടാണ് സുഭിക്ഷ കേരളം  പദ്ധതിയിലേക്ക് സർക്കാരിനെ നയിച്ചത്.

The Subhiksha Keralam project aimed at attaining self-sufficiency in food production holds immense promise for environmental conservation, Chief Minister Pinarayi Vijayan has said.

ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിൻറെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരു കോടി വൃക്ഷ വേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകലോക പരിസ്ഥിതി ദിനാചരണം


English Summary: Biodiversity protection a necessary one chief minister

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine