സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിർത്താനായി സപ്ലൈക്കോ ചന്തകൾ ഒരുങ്ങുന്നു. ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങൾ കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്പന നടക്കും.
മാർച്ച് 28 മുതൽ സംസ്ഥാനത്തെ 83 താലൂക്കുകളിലും സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി ആരംഭിക്കും.13 ഇനം സബ്സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കുംഏപ്രില് 13 വരെ നീളുന്ന ചന്തയിൽ സപ്ലൈക്കോ ഉൽപ്പന്നങ്ങളും സൂപ്പർമാർക്കെറ്റ് ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭ്യമാകും.
മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളും ഇതിൽ ഉൾപ്പെടും.