1. News

പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് താലൂക്കുതല അദാലത്തുകൾ തെളിയിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി

പുതിയ പരാതികൾ സമർപ്പിക്കാൻ പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. അദാലത്തിനെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കും. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പുകളിൽ, അവ തീർപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, താലൂക്കുകളിലെ അദാലത്തിൽ നിരവധി പേരുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Saranya Sasidharan
Taluk-level adalats prove that the government is with the poor: Minister V. Shivankutty
Taluk-level adalats prove that the government is with the poor: Minister V. Shivankutty

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന സന്തോഷത്തിലാണ് സർക്കാരെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിന്റെ വർക്കല താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ അപേക്ഷകളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

പുതിയ പരാതികൾ സമർപ്പിക്കാൻ പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. അദാലത്തിനെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കും. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പുകളിൽ, അവ തീർപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, താലൂക്കുകളിലെ അദാലത്തിൽ നിരവധി പേരുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജനങ്ങളുമായി സംവദിച്ച് അവരുടെ വിഷയങ്ങളിൽ മന്ത്രിമാർ നേരിട്ടെത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് സർക്കാർ ചെയ്യുന്നത്. നിയമതടസ്സങ്ങൾ മാറ്റി ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാനുള്ള പരിശ്രമമാണ് താലൂക്കുതല അദാലത്തിലൂടെ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

വർക്കല എസ്. എൻ കോളേജിൽ നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ. വി. ജോയ് അധ്യക്ഷനായിരുന്നു. ഒ. എസ് അംബിക എം എൽ എ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായി.

English Summary: Taluk-level adalats prove that the government is with the poor: Minister V. Shivankutty

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters