Updated on: 12 September, 2024 6:25 PM IST
തലശ്ശേരി സപ്ലൈകോ

ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി കൊണ്ട് സപ്ലൈകോ ഓണം ഫെയറിന് തലശ്ശേരി സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ എം ജമുനാറാണി ഉദ്ഘാടനം ചെയ്തു.

പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾ ഇനി വൻവിലക്കുറവിൽ സപ്ലൈകോ ഓണം ഫെയർ സ്റ്റാളിലൂടെ സ്വന്തമാക്കാം.

പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. സപ്ലൈകോ ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. 

ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ തലശ്ശേരി ഡിപ്പോ ജൂനിയർ മാനേജർ വി വി ഷിബു, തലശ്ശേരി സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് ഇൻ ചാർജ് കെവി അനിൽകുമാർ എന്നിവർ സംസാരിച്ചു.

English Summary: Thalasheri onam fair started
Published on: 12 September 2024, 06:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now