ആലപ്പുഴ: സമ്പത്സമൃദ്ധമായ ഓണാട്ടുകരയുടെ കാർഷിക സ്മരണകളുടെ നേർക്കാഴ്ചയൊരുക്കി മ്യൂസിയം ഒരുങ്ങുന്നു. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പരിസരത്താണ് ഇൗ മ്യൂസിയം ഉയരുന്നത്
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമ്മാണം. The Prime Minister has allocated Rs 12 lakh for the Krishi Sinha Yojana scheme. The construction of the museum is by the way.
ശില്പിയും ചിത്രകാരനും സിനിമ കലാസംവിധായകനുമായ അനിൽ കട്ടച്ചിറയാണ് ശില്പി. ഓണാട്ടുകരയുടെ ഓർമ്മകളുടെ ദൃശ്യ ഭംഗിയുടെ വിരുന്ന് ഒരുക്കുകയാണ് മ്യൂസിയത്തിൽ. ഗൃഹാതുരതയുടെ നേർരൂപമായി കവാടത്തിൽ തന്നെ ഏറുമാടം കാണാം. ഇവിടെ ബീഡിപ്പെട്ടി, പാക്ക് വെട്ടി, മിഠായി ഭരണി, ചുണ്ണാമ്പ് പാത്രം, റാന്തൽ, പഴയ കാല ടോർച്ച്, സൈക്കിൾ, ഏറുമാടത്തിന് അകത്തും പുറത്തും പഴയകാല സിനിമാ പോസ്റ്ററുകൾ.. തൊട്ടുപിന്നിലായി കർഷകർ തലചുമടുകൾ ഇറക്കി വെച്ചിരുന്ന ചുവടു താങ്ങി തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.
ഇതിനോട് ചേർന്നു തന്നെ പടിപ്പുര കാണാം. പടിപ്പുര കടന്ന് ചെന്നാൽ തുളസിത്തറയും മഴപ്പക്ഷിയെയും സന്ദർശിക്കാം. പിന്നീട് മൺവഴിയിലൂടെ നടന്ന് ഓണാട്ടുകരയുടെ കാർഷിക സംസ്ക്യതി യുടെ പാരമ്പര്യം ദർശിക്കാവുന്ന മ്യൂസിയം,കലപ്പ ,ചക്രം, മത്ത്, തുടം, പഴയ അളവുതൂക്ക ഉപകരണങ്ങൾ,ചട്ടിക്കൊട്ട, പായ, ഉരൽ, അമ്മിക്കല്ല്, എന്നിവയെല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. ചെട്ടികുളങ്ങര കുംഭഭരണി ദൃശ്യവും നവജാത ശിശുവിനെ കാണുന്ന സ്ത്രീകളുടെ രൂപവും ഉണ്ട്. 2014ൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ മ്യൂറൽ ചിത്രങ്ങളും സ്ഥാപിച്ചിരുന്നു. ഓണാട്ടുകരയിലെ പ്രതിഭകളായ രാജ രവിവർമ്മ ,എ.ആർ.രാജരാജവർമ്മ ,തോപ്പിൽ ഭാസി, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, പത്മരാജൻ, പാറപ്പുറം തുടങ്ങിയവരുടെ രൂപങ്ങളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇങ്ങനെ ഒരു മ്യൂസിയം നിർമ്മിക്കുന്നതെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് പറഞ്ഞു. അന്തർ സംസ്ഥാന പഠനയാത്രയ്ക്ക് രണ്ടു തവണയായി അനുവദിച്ച തുകയായ എട്ടു ലക്ഷം രൂപയും മറ്റ് തുകകളും കൂടിയാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കാർഷിക ഉൽപന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക്
#Haritha Keralam#Agriculture#Alappuzha#Krishijagran#FTB