ആലപ്പുഴ: കുട്ടനാട്ടിൽ ഇത്തവണ മടവീഴ്ചയുണ്ടായ പ്രദേശങ്ങളിൽ ജില്ലാ കലക്ടർ എ അലക്സാണ്ടർ സന്ദർനം നടത്തി വിലയിരുത്തി. കൈനകരിയിലെ വലിയതുരുത്ത്, ആറുപങ്ക്, പരുത്തിവളവ്,ചെറുകാലികായല്‍, എന്നീ മട വീണ പടശേഖരങ്ങളും കൃഷി ചെയ്തിരുന്ന ഉതിമട പുനാപുറം പാടശേഖരത്തിലെ മഴക്കെടുതിയും കളക്ടര്‍ നേരില്‍ കണ്ട് വിലയിരുത്തി. ചിത്തിരക്കായലും കളക്ടര്‍ സന്ദര്‍ശിച്ചു. മട വീണ് വീടും സ്ഥലവും നഷ്ടമായവരെയും നിലവില്‍ ക്യാമ്പില്‍ താമസിക്കുന്ന 13 കുടുംബങ്ങളിലെ 52 ആളുകളെയും സന്ദര്‍ശിച്ചു കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഓഗസ്റ്റ് മാസം ആദ്യത്തിൽ വിവിധ സ്ഥലങ്ങളിലുണ്ടായ മടവീഴ്ചയിൽ 120 ഏക്കറിലേറെ കൃഷിയാണ് ഇവിടെ നശിച്ചത്.More than 120 acres of crops were destroyed in early August landslides
കുട്ടനാട് തഹസില്‍ദാര്‍ റ്റി ഐ വിജയസേനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുഭാഷ്, ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അജു ജോണ്‍ മത്തായി എന്നിവര്‍ കളക്ടറെ അനുഗമിച്ചു. ക്യാമ്പില്‍ കൈനകരി തെക്ക് വില്ലേജ് ഓഫീസര്‍ ലയ, കൈനകരി വടക്ക് വില്ലേജ് ഓഫീസര്‍ വിദ്യ വി നായര്‍, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പൊട്ടുവെള്ളരി ലോക കാർഷിക ഭൂപടത്തിൽ
#Kuttanadu#Alappauzha#Paddy field#Agriculture