News

പൊ​ട്ടു​വെ​ള്ള​രി ലോക കാർഷിക ഭൂപടത്തിൽ

ലോക കാർഷിക ഭൂപടത്തിൽ ഇനി കേരളത്തിൽ നിന്നും പൊ​ട്ടു​വെ​ള്ള​രി കൂടി ഉണ്ട്. ചെ​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​പ്പ​ഴം, മ​ല​ബാ​ർ കു​രു​മു​ള​ക്, തി​രു​വി​താം​കൂ​ർ ശ​ർ​ക്ക​ര, നി​ല​മ്പൂ​ർ തേ​ക്ക്​ തു​ട​ങ്ങി​യ​വ​ക്ക്​ പി​ന്നാ​ലെയാണ് കൊ​ടു​ങ്ങ​ല്ലൂ​രി​​​ൻ്റെ  സ്വ​ന്തം പൊ​ട്ടു​വെ​ള്ള​രി ഭൗ​മ സൂ​ചി​ക പ​ദ​വി​ നേടി ശ്രദ്ധേയമായിരിക്കുന്നത്.ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​കക്കും വ്യാ​പി​ച്ച്​ തു​ട​ങ്ങി​യ കൊ​ടു​ങ്ങ​ല്ലൂ​രി​​​ൻ്റെ  പ​ര​മ്പ​രാ​ഗ​ത കൃഷി ഉല്പ്പന്നം  ഇൗ ​ക​ക്കി​രി സ്വാ​ദി​ഷ്​​ട​വും പോ​ഷ​ക​മൂ​ല്യ​മു​ള്ള​തു​മാ​ണ്. 

ഭൗമ സൂചിക ഇനത്തിലേക്ക് വ​രു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന നി​യ​മ സം​ര​ക്ഷ​ണ​വും പൊട്ടുവെള്ളരിക്ക് ല​ഭി​ക്കും. ഇതോടു കൂടി ലോ​ക​ത്ത്​ മ​റ്റാ​ർ​ക്കും പൊ​ട്ടു​വെ​ള്ള​രി​യു​ടെ പേ​ര്​ ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല.  ഭൗമ സൂചിക ലഭിക്കുന്നതോടെ ഇതിൻ്റെ  വിപണി സാധ്യതകളും വർദ്ധിക്കുന്നു. ഇനി പൊട്ടുവെള്ളരിയെ മികച്ച ലാഭം നൽകുന്ന കാർഷിക വിഭവമാക്കി മാറ്റാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കർഷകർ.

സാധാരണയായി മു​ണ്ട​ക​ൻ കൊ​യ്​​ത്ത്​ ക​ഴി​ഞ്ഞ പാ​ട​ത്താ​ണ് ​പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ച​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തി​ന​കം പൂ​വി​ടും. 15 ദി​വ​സം ക​ഴി​ഞ്ഞാ​ൽ കാ​യു​മാ​കും.കൃത്യം മൂ​ന്നാം മാ​സം മു​ത​ൽ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങാം. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവാണ് വിളവെടുപ്പിനു ഉചിതം.കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ, എ​ട​വി​ല​ങ്ങ്, എ​സ്.​എ​ൻ പു​രം, മ​തി​ല​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ട്ടു​വെ​ള്ള​രി വ​ലി​യ തോ​തി​ൽ കൃ​ഷി ചെ​യ്​​തി​രു​ന്നു.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox