Updated on: 21 March, 2024 5:03 PM IST
ജ്യൂസുകൾക്ക് പ്രിയമേറുന്നു

സംസ്ഥാനത്ത്‌ ചൂടിൻ്റെ കാഠിന്യം വർദ്ധിച്ചതോടെ പഴവർഗ വിപണിയും ശീതള പാനീയ വിൽപ്പനയും സജീവമായി. കൊടും ചൂടിൽ നിന്നും ആശ്വാസം നൽകുന്ന തണ്ണിമത്തൻ, ഇളനീർ ജ്യൂസുകൾക്കാണ് ആവിശ്യക്കാരേറെയും.നാട്ടിൻ പുറങ്ങളിലെ വഴിയോര വിപണയിൽ മാത്രം സജീവമായിരുന്ന മോരും വെള്ളം ഉൾപ്പെടെ ഇപ്പോൾ നഗരങ്ങളിലെ കൂൾ ബാറുകളിൽ ലഭ്യമാണ്. വിവിധ പേരുകളിൽനു നാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നത്. കുടംകലക്കി മോര്, പാൽ സർബ്ബത് , മോരുസോഡ , മസാല സോഡ തുടങ്ങി വേനൽക്കാല ചൂടിനെ ശമിപ്പിക്കുന്ന പാനീയങ്ങൾ അനവധിയാണ്.

കരുതൽ വേണം

ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മുൻകരുതൽ നിർദ്ദേശവും, പരിശോധനകളും വ്യാപകമായി നടക്കുന്നുണ്ട്. ചൂട് കാലമായതിനാൽ ധാരാളം വെള്ളം ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒന്നാണ് ജ്യൂസ് വിപണി. കുട്ടികളുൾപ്പെടെ ദിവസേന യാത്ര ചെയ്യുന്നവർക്കും പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആശ്വാസമാണ് ഇത്തരം വിപണികൾ എന്നിരിക്കെ ഭക്ഷ്യസുരക്ഷയെക്കുറിച്ചും ബോധവാന്മാരായിരിക്കണം.

ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും ഭക്ഷ്യവകുപ്പ് പരിശോധനകൾ നടത്തുണ്ട്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നണ്ട്. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണെന്നു കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇവ ശ്രദ്ധിക്കാം


1.സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.
2.കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക
3.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം
4.ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം

English Summary: The fruit market in the state is getting active in the rising heat.
Published on: 21 March 2024, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now