1. News

നെല്ല് സംഭരിക്കുന്നതിനായി നടപടികൾ ഊർജ്ജിതമാക്കി സർക്കാർ

സംസ്ഥാനത്താകെ 79,125 കർഷകർ നെല്ലു സംഭരിക്കുന്നതിനായി ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതലാണ് ഈ സീസണിലെ കർഷക രജിസ്‌ട്രേഷൻ തുടങ്ങിയത്.

Saranya Sasidharan
The government has intensified measures to procure paddy
The government has intensified measures to procure paddy

ഈ സീസണിലെ നെല്ലുസംഭരണം വിജയകരമായി പൂർത്തിയാക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ ഊർജ്ജിതമാക്കിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം മന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്. യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, സപ്ലൈകോ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് പട്‌ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.

33 പാഡി പ്രൊക്വയർമെന്റ് അസിസ്റ്റന്റുമാരെ നിയമിച്ച് കൃഷി ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നെല്ല് സംഭരണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്താകെ 79,125 കർഷകർ നെല്ലു സംഭരിക്കുന്നതിനായി ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതലാണ് ഈ സീസണിലെ കർഷക രജിസ്‌ട്രേഷൻ തുടങ്ങിയത്.
തിരുവനന്തപുരം -692, കൊല്ലം-120, പത്തനംതിട്ട-3, ആലപ്പുഴ-8764, കോട്ടയം-4219, ഇടുക്കി-3, വയനാട്-6567, പാലക്കാട്-55169, എറണാകുളം-688, തൃശ്ശൂർ-2047, മലപ്പുറം-418, കണ്ണൂർ-311, കാസർഗോഡ്-124 എന്നിങ്ങനെയാണ് കർഷകരുടെ എണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊയ്ത് തുടങ്ങിയ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ യഥാക്രമം 250, 350 ഏക്കറുകളിലെ 500, 700 ടൺ നെല്ല് സംഭരണത്തിന് തയ്യാറായിട്ടുണ്ട്. ഇപ്പോഴും കൊയ്ത്ത് തുടരുകയാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ വിരിപ്പ് സീസണിൽ 85000, 60000 ഏക്കറുകളിൽ നിന്നും യഥാക്രമം 1.9 ലക്ഷവും 12000 ടണ്ണും വിളവ് പ്രതീക്ഷിക്കുന്നുണ്ട്.

പാലക്കാട് ജില്ലയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലും തൃശൂർ ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിലും കൂടുതൽ നെല്ല് സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ സെപ്റ്റംബർ അവസാന ആഴ്ച്ച കൊയ്ത് തുടങ്ങും. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം യഥാക്രമം 370, 14 മെട്രിക് ടൺ നെല്ല് പ്രതീക്ഷിക്കുന്നുണ്ട്. വിരിപ്പ് സീസണിൽ ഈ ജില്ലകളിൽ നിന്നും യഥാക്രമം 40,000, 25,000 മെട്രിക് ടൺ നെല്ല് ആണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഈ മേഖലകളിൽ അധികമായി സംഭരണം നടക്കുന്നത്. മറ്റ് ജില്ലകളിൽ ഡിസംബറോടെ വലിയതോതിൽ സംഭരണം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം 16/09/2022 - വള്ളിപ്പയർ, അച്ചിങ്ങപ്പയർ, തക്കാളി

English Summary: The government has intensified measures to procure paddy

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds