കേന്ദ്ര സർക്കാരിൻറെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പ്രകാരം വ്യക്തികൾക്കും, വ്യക്തിഗത ഗ്രൂപ്പുകൾക്കും രണ്ടു കോടി വരെ വായ്പ ലഭ്യമാകുന്നു. സംസ്ഥാന സഹകരണബാങ്കുകൾ കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയുടെ ഭാഗമായിതോടുകൂടി സംരംഭകർക്ക് ഒരു ശതമാനം പലിശയ്ക്ക് രണ്ടു കോടി വരെ വായ്പ ലഭ്യമാക്കും. 2020ൽ കേന്ദ്രം പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം കേരളത്തിന് ലഭ്യമാകുന്ന പദ്ധതി തുക 2520 കോടിയാണ്. കാർഷിക ഉപകരണ ഉൽപാദനം, ഫുഡ് പാക്കിംഗ്, വിളവെടുപ്പിനുശേഷം കാർഷിക മേഖലയിൽ അടിസ്ഥാന വികസനം, വെയർഹൗസ്, പരിശോധന യൂണിറ്റുകൾ തുടങ്ങിയ പദ്ധതികൾക്ക് 2020ൽ ഒരു ലക്ഷം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
കേരളത്തിൽ സഹകരണ സംഘങ്ങൾ വഴി മാത്രം 168 യൂണിറ്റുകൾക്ക് 448.31 കോടി രൂപ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ഈ പദ്ധതി പ്രകാരം വായ്പ ലഭ്യമാക്കുവാൻ ഒരു വ്യക്തിക്ക് ഒന്നിലേറെത്തവണ അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വായ്പ ഏത് ബാങ്ക് നല്കിയാലും പലിശ നിരക്കിൽ 3% സബ്സിഡി ലഭിക്കുന്നതാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വഴി നൽകുന്ന മൂന്ന് ശതമാനം സബ്സിഡി കൂടി കണക്കാക്കുമ്പോൾ യഥാർത്ഥത്തിൽ ഒരു ശതമാനം പലിശയിലാണ് വായ്പ ലഭ്യമാകുന്നത്.
Loans up to Rs 2 crore are available to individuals and individual groups under the Central Government's Agriculture Infrastructure Fund. State Co-operative Banks will provide loans of up to Rs 2 crore at one per cent interest to entrepreneurs as part of this scheme of the Central Government.
സഹകരണ ബാങ്കുകൾ കാർഷിക വായ്പ നൽകുന്നത് നബാർഡിന്റെ മൾട്ടിപർപ്പസ് സെൻറർ സ്കീമിൽ ഉൾപ്പെടുത്തി നാലു ശതമാനം പലിശയ്ക്ക് ആണ്. ഗ്രാമങ്ങളിൽ വ്യക്തികൾക്കും വ്യക്തിഗത ഗ്രൂപ്പുകൾക്കും കൃഷി സംബന്ധമായ ഏതു പദ്ധതിക്കും വായ്പ അതിവേഗം നൽകുവാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവൻ കാര്യങ്ങളും സാധാരണക്കാർക്ക് പറഞ്ഞു മനസ്സിലാക്കുവാനും, അവരിലേക്ക് എത്തിക്കുവാനും സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർമാരെ നിയോഗിച്ചിട്ടുണ്ട്.
വായ്പാ പ്രത്യേകതകൾ
1. വായ്പകൾക്ക് ആറു മാസം മുതൽ രണ്ടു വർഷം വരെ മൊറട്ടോറിയം.
2. 3 ശതമാനം പലിശ സബ്സിഡി കേന്ദ്രം നൽകും.
3. തിരിച്ചടവ് കാലാവധി ഏഴു വർഷം.
4. ഈടില്ലാതെ വായ്പ ലഭ്യമാക്കും.
5. പദ്ധതി കാലാവധി 2020-21 മുതൽ 2029-30 വരെ.
കൃഷി വകുപ്പിന്റെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി ജില്ലാ കേന്ദ്രങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സഹായം നൽകും.