1. News

'ദിവ്യാംഗ്' വിഭാഗങ്ങളിൽപ്പെട്ടവർക്കു അവസരങ്ങൾ സൃഷ്ടിക്കാൻ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

'ദിവ്യാംഗ്' വിഭാഗങ്ങളിൽ പെട്ടവർക്കു അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി. ദിവ്യാംഗ്' ജനതയുടെ ധൈര്യത്തെയും നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Raveena M Prakash
The Govt is working to give opportunities to Divyangh People says PM said
The Govt is working to give opportunities to Divyangh People says PM said

അന്താരാഷ്ട്ര വികലാംഗ ദിനത്തിൽ, അംഗപരിമിതിയുള്ളവരെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു, 'ദിവ്യാംഗ്' ജനതയ്ക്ക് എല്ലാ മേഖലയിലും തിളങ്ങാനും അവരുടെ കഴിവ് തെളിയിക്കാനും, ഒപ്പം അവർക്ക് വേണ്ട എല്ലാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തന്റെ സർക്കാർ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. 'ദിവ്യാംഗ്' ജനതയുടെ ധൈര്യത്തെയും നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

'ദിവ്യാംഗ്' വിഭാഗങ്ങളിൽ പെട്ടവർക്കു അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അംഗപരിമിതിയുള്ളവരെയും അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

"ഞങ്ങളുടെ ഗവൺമെന്റ് പ്രവേശനക്ഷമതയിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് മുൻനിര പ്രോഗ്രാമുകളിലും അടുത്ത തലമുറ ഇൻഫ്രായുടെ സൃഷ്ടിയിലും പ്രതിഫലിക്കുന്നു. വികലാംഗരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അംഗീകരിക്കാൻ ആഗ്രഹിക്കുന്നു," എന്ന് അദ്ദേഹം ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.

വികലാംഗരുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയും വിഭവങ്ങളും സമാഹരിക്കുന്നതിനുമാണ് ഡിസംബർ 3 ന് ഈ ദിനം ആചരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ G20 അജണ്ടയെ പൂർണമായി പിന്തുണയ്ക്കുന്നു എന്ന് IMF

English Summary: The Govt is working to give opportunities to Divyang People says PM said

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds