Updated on: 31 May, 2022 8:29 AM IST
കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്നത് വ്യാപക പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ ഓതറ സിഎസ്ഐ ഇക്കോസ്പിരിച്വാലിറ്റി സെന്ററില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടത്തിയ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക പാരിസ്ഥിതിക കൃഷി സമ്പ്രദായത്തിന്റെ പ്രാധാന്യമെന്ത്?

ശാസ്ത്രീയമായ രീതിയിലൂടെ കൂടുതല്‍ വിളവു ലഭിക്കുന്ന തരത്തില്‍ കൃഷി നടത്തുന്നതിലൂടെ സിഎസ്ഐ സഭ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കൃഷിവകുപ്പിന്റെ പദ്ധതിയിലൂടെ നല്ല ഇനം വെണ്ടയും തക്കാളിയുമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ജനങ്ങള്‍ക്ക് പച്ചക്കറി നേരിട്ട് ഇവിടെ നിന്ന് വാങ്ങാനുള്ള സംവിധാനവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, വാര്‍ഡ് മെമ്പര്‍ എം.എസ്. മോഹന്‍, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.ഡി. ഷീല, ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ. വര്‍ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ സി. അമ്പിളി, ഇരവിപേരൂര്‍ കൃഷി ഓഫീസര്‍ എന്‍.എസ്. മഞ്ജുഷ, സി.എസ്.ഐ ഏദന്‍ എക്കോ സ്പിരിച്ചാലിറ്റി സെന്റര്‍ ഡയറക്ടര്‍ റവ. സിബി മാത്യു, മുന്‍ ഡയറക്ടര്‍ റവ. രഞ്ജി കെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


Health Minister Veena George said the state government was taking comprehensive measures to revive the agriculture sector. The Minister was inaugurating the harvest of Open Precision Farming at one acre land at CSI Eco-Spirituality Center, Eraviperur, which is part of the Vegetable Development Project led by the Department of Agricultural Development and Agrarian Welfare.

English Summary: The Govt takes comprehensive action to revive agriculture: Minister Veena George
Published on: 31 May 2022, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now