Updated on: 4 December, 2020 11:20 PM IST
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് വിള ഇൻഷുറൻസ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം: കർഷകർക്കുണ്ടാവുന്ന നഷ്ടം ഒരുപരിധി വരെയെങ്കിലും നികത്താൻ സഹായിക്കുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടേയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി അടുത്ത മാസം 31ന് അവസാനിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് വിള ഇൻഷുറൻസ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കശുമാവ്, മാവ്, കരിമ്പ്, പൈനാപ്പിള്‍, പയര്‍, പടവലം, പാവല്‍, ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികള്‍ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.ഓരോ വിളയുടേയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. The sum insured and the premium rate for each crop will be different വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള സി എസ് സി കേന്ദ്രങ്ങള്‍ (ഡിജിറ്റല്‍ സേവാ കേന്ദ്ര/അക്ഷയ), അംഗീകൃത ബ്രോക്കര്‍, മൈക്രോ ഇന്‍ഷുറന്‍സ് ഏജന്‍റ്, അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മേഖലാ ഓഫീസ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയും നല്‍കേണ്ടതാണ്. പ്രകൃതിക്ഷോഭ നഷ്ടം കുറക്കാനുള്ള പരമാവധി പരിപാലന മുറകള്‍ സ്വീകരിച്ചിട്ടും നഷ്ടം സംഭവിക്കുന്ന അവസരങ്ങളില്‍ മിനിമം നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സ്‌കീമിന്‍റെ വിശദവിവരങ്ങളും ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളില്‍ ലഭിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡോ. വർഗ്ഗീസ് കുരിയന് ഭാരതരത്ന - ക്ഷീരകർഷകർ കത്തെഴുതുന്നു

English Summary: The last date to join the crop insurance scheme is next month 31
Published on: 26 November 2020, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now