Updated on: 3 May, 2021 6:13 AM IST
ഇ-റേഷൻ കാർഡ്

സംസ്ഥാനത്ത് ഇ-റേഷൻ കാർഡ് തിങ്കളാഴ്ച മുതൽ ലഭ്യമാകും

ഇ-ആധാര്‍ മാതൃകയില്‍ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇ-റേഷന്‍ കാര്‍ഡ് തിങ്കള്‍ മുതല്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകും. പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഇലക്‌ട്രോണിക് കാര്‍ഡ് നല്‍കുന്നതാണ് പദ്ധതി. സ്വന്തമായും അക്ഷയ/CSC Center വഴിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫിസില്‍ പോകുന്നത് ഒഴിവാക്കാം.

പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ പുസ്തക രൂപത്തിലുള്ള കാര്‍ഡിന് പകരം പോക്കറ്റില്‍ സൂക്ഷിക്കാവുന്ന വലുപ്പത്തിലുള്ള കാര്‍ഡ് ലഭിക്കും. വ്യത്യസ്ത നിറത്തിലുള്ള പരമ്പരാഗത കാര്‍ഡുകള്‍ക്ക് പകരം ഒരേ രൂപത്തിലുള്ള കാര്‍ഡുകളായിരിക്കും ഇനി. കാര്‍ഡിന്റെ ഒരു വശത്ത് വിഭാഗവും നിറവും ചെറുതായി അടയാളപ്പെടുത്തും.

നിലവിലെ പുസ്തക രൂപത്തിലുള്ള കാര്‍ഡുകളുടെ സാധുത നഷ്ടപ്പെടാത്തതിനാല്‍ അവ ഉടനെ ഇ-കാര്‍ഡ് ആക്കി മാറ്റേണ്ടതില്ല. തിരുത്തലുകളോ മാറ്റങ്ങളോ വരുത്തിയാല്‍ ലഭിക്കുന്നത് പുതിയ ഇ-കാര്‍ഡ് ആയിരിക്കും. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസന്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് രേഖ തുറക്കുന്നതിനുള്ള പാസ്'വേർഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം.

English Summary: THE NEW RATION CARD HAS COME INTO EXISTENCE : ANY ONE CAN TAKE PRINT
Published on: 03 May 2021, 06:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now