Updated on: 7 December, 2020 11:00 AM IST
One Rupee Note of 1957

കോയിനുകൾക്ക് മാത്രമല്ല ലിമിറ്റഡ് എഡിഷൻ കറൻസികൾക്കുമുണ്ട് ഡിമാൻഡ്. നാണയങ്ങളും കറൻസികളും ശേഖരിയ്ക്കുന്നവര്‍ വൻ വിലയിൽ ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്നത്, നിങ്ങൾ പകുതി വിലയിൽ നൽകാൻ തയ്യാറാകുന്ന ഒരു ഒറ്റ രൂപാ നോട്ടോ, നാണയമോ ഒക്കെയാകാം

1957- ൽ പുറത്തിറക്കിയ ഒരു രൂപ നോട്ട്. അന്ന് ആ നോട്ട് കൈവശം വെച്ചിരുന്ന കുട്ടികൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. വര്‍ഷങ്ങൾ കഴിയുമ്പോൾ ഈ നോട്ടിൻെറ മൂല്യവും ഏറി വരും എന്ന്. പഴയ നോട്ടുകളും നാണയങ്ങളും ഒക്കെ വിൽക്കുന്ന ഇന്ത്യാമാര്‍ട്ട്, കോയിൻ ബസാര്‍, തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽ ഒക്കെ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾക്ക് ലക്ഷങ്ങൾ വില ഇടുന്നതും വിൽപ്പന നടക്കുന്നതുമൊക്കെ ഇപ്പോൾ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ നാണയങ്ങൾ പോലെ തന്നെ കറൻസി നോട്ടുകൾക്കുമുണ്ട് ഡിമാൻഡ്.

ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് ലിമിറ്റഡ് എഡിഷൻ ഒറ്റ രൂപ കറൻസികളാണ്. 1957-ൽ പുറത്തിറക്കിയ ഈ കറൻസിയിൽ ഒപ്പിട്ടിരിയ്ക്കുന്നത് എച്ച്എം പട്ടേൽ. സീരീസ് നമ്പര്‍ 123456. ഓൺലൈൻ സ്ഥാപനമായ കോയിൻബസാറിൽ നോട്ടുകൾ ശേഖരിയ്ക്കുന്നവര്‍ക്കായി ഇട്ടിരിയ്ക്കുന്ന വില 39,999.00 രൂപ.

ആനയുടെ ചിത്രം ആലേഖനം ചെയ്ത പഴയ 100 രൂപാ നോട്ട് കൈയിൽ ഉണ്ടെങ്കിൽ എടുത്തോളൂ. നാണയങ്ങളും നോട്ടുകളും ശേഖരിയ്ക്കുന്നവരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നല്ല വില നേടാം. ഓൺലൈൻ സൈറ്റുകളിൽ വിൽപ്പന വില 23,900 രൂപയാണ്. അപൂര്‍വങ്ങളിൽ അപൂര്‍വമായ നോട്ടുകളുടെ ഗണത്തിൽ ആണിവ.

വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ വൻവില കൊടുത്ത് ആളുകൾ സ്വന്തമാക്കാറുള്ളതിനാൽ ഇത്തരം സൈറ്റുകളിൽ ലക്ഷങ്ങൾ വിൽപ്പന വില ഇടാറുണ്ട്.

ആൻറിക് കോയിനുകൾക്ക് മികച്ച വിൽപ്പന വില ലഭിയ്ക്കുന്ന India Mart നു പിന്നാലെ OLXലും കാണാം ഇത്തരം പരസ്യങ്ങൾ. പണ്ട് കൈയിൽ കൗതുകത്തിന് സൂക്ഷിച്ച പഴയ നാണയങ്ങളും നോട്ടുകളും ഒക്കെ പരതി നോക്കൂ. ഒരു പക്ഷേ അതിലുണ്ടാകാം ഓരോ നാളും ചെല്ലുന്തോറും ലക്ഷങ്ങൾ മൂല്യമേറുന്ന ഒരു ലിമിറ്റഡ് എഡിഷൻ നോട്ട്.

English Summary: The present value of the 1957 single rupee notes is Rs. 39,999!!!
Published on: 07 December 2020, 10:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now