പിഎം കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി ഇന്ന് (മെയ് 14 ന്) തുടക്കം കുറിക്കും.
ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിക്കുക. 9 .5 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തും. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പിഎം കിസാൻ പദ്ധതിയെ കുറിച്ച് :
പിഎം-കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യം ലഭ്യമാകും. 2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നൽകുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
The Prime Minister will begin the distribution of the eighth installment of financial benefits under the PM-Kisan scheme today (May 14). The transfer will begin today at 11 a.m. via video conferencing. More than 9.5 crore beneficiary farming families will get a benefit of `19,000 crore. During the function, the Prime Minister will also interact with the farmers' beneficiaries. The Union Agriculture Minister will also attend the function.
Under the PM-Kisan scheme, eligible beneficiary farmers’ families will get financial assistance of Rs. 6000 / - per annum. It will be paid in three equal 4 month installments of Rs.2000. The amount is transferred directly to the bank accounts of the beneficiaries.
So far, more than Rs 1.15 lakh crore has been disbursed under this scheme to farming families.