1. News

ഭീതിയുണർത്തുന്ന നിയോകോവ് വൈറസ്, ലോകാരോഗ്യ സംഘടന പറഞ്ഞ കാര്യങ്ങൾ അറിയാതെ പോകരുത്

Covid 19 എന്ന മഹാമാരിക്ക് പിന്നാലെ എല്ലാവർക്കും ആശങ്ക ഉണർത്തിയ മറ്റൊരു വൈറസ് വകഭേദമാണ് ഒമിക്രോൺ. എന്നാൽ അടുത്ത ദിവസങ്ങളിലായി മറ്റൊരു വാർത്ത കൂടി നാം വായിക്കുകയുണ്ടായി. മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ പ്രാപ്തിയുള്ള ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത.

Priyanka Menon
ഭീകരാവസ്ഥ സൃഷ്ടിക്കുന്ന വൈറസ് ആണ് നിയോകോവ്
ഭീകരാവസ്ഥ സൃഷ്ടിക്കുന്ന വൈറസ് ആണ് നിയോകോവ്

Covid 19 എന്ന മഹാമാരിക്ക് പിന്നാലെ എല്ലാവർക്കും ആശങ്ക ഉണർത്തിയ മറ്റൊരു വൈറസ് വകഭേദമാണ് ഒമിക്രോൺ. എന്നാൽ അടുത്ത ദിവസങ്ങളിലായി മറ്റൊരു വാർത്ത കൂടി നാം വായിക്കുകയുണ്ടായി. മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ പ്രാപ്തിയുള്ള ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത. അതെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ നിയോകോവ് എന്ന വകഭേദത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

മറ്റുള്ള വൈറസ് വകഭേദത്തെക്കാൾ ഏറ്റവും ഭീകരാവസ്ഥ സൃഷ്ടിക്കുന്ന വൈറസ് ആണ് നിയോകോവ് (Neocov). ഇത് ലോകത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വുഹാനിലെ ഗവേഷകർ. ഇതിനെ അടിസ്ഥാനപ്പെടുത്തി പ്രമുഖ റഷ്യൻ വാർത്ത ഏജൻസിയും ഇതേ തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വിടുന്നു. വുഹാനിലെ ഒരു സംഘം ഗവേഷകരാണ് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ പുതിയ തരം വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

News that another strain of virus capable of infiltrating human cells has been discovered. Yes, it's about the Niyokov variety found in South Africa.

ഈ വൈറസ് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് പഠനത്തിലൂടെ ഗവേഷകർ ശരിവയ്ക്കുന്നു. ഈ വസ്തുതയെ സാധൂകരിക്കുന്ന തരത്തിൽ കൂടുതൽ പഠനം വേണം എന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.

ജലദോഷം മുതൽ സാർസ് വരെയുള്ള രോഗങ്ങൾക്ക് കാരണമാകാവുന്ന ഒന്നാണ് ഇത്. ഇപ്പോൾ കണ്ടെത്തിയ വൈറസ് എങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കും എന്ന് ഇതുവരെയും പറയാൻ സാധിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമാക്കി. പക്ഷേ കോവിഡ് 19 വൈറസ് പോലെതന്നെ മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞ് കയറുവാൻ ഈ വൈറസിനു സാധിക്കും. ഇതൊരു മ്യൂട്ടേഷൻ മാത്രമാണ്. 2012ൽ സൗദി അറേബ്യ യിൽ റിപ്പോർട്ട് ചെയ്ത റെസ്പിറേറ്ററി സിൻഡ്രോം (MERS) ആയി ഇതിനു ബന്ധമുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ്:ലക്ഷണവും, പ്രതിരോധ മാർഗ്ഗങ്ങളും

English Summary: The scary niyokov virus should not go unnoticed by the World Health Organization

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds