Updated on: 12 May, 2023 6:31 PM IST

1. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കരതൊടും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിലാണ് ചുഴലിക്കാറ്റ് കരചേരുന്നത്. ഇതുമൂലം ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൂടുതൽ വാർത്തകൾ: ആലപ്പുഴയിൽ ആദ്യ കിടാരി പാർക്ക് തുറന്നു.. കൂടുതൽ വാർത്തകൾ

2. പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി നശിച്ച കർഷകന് കൈത്താങ്ങുമായി അദാലത്ത്. തിരുവനന്തപുരം കണ്ടല കരിങ്ങൽ സ്വദേശി പി.മോഹനനാണ് പ്രതിസന്ധികളുമായി അദാലത്തിൽ എത്തിയത്. 25,000 രൂപ ബാങ്കിൽ നിന്നും വായ്പയെടുത്താണ് മോഹനൻ വാഴ കൃഷി തുടങ്ങിയത്. 2021ലെ ശക്തമായ മഴയിൽ കൃഷി മുഴുവൻ നശിച്ചു. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും പാട്ടഭൂമിയിലെ കൃഷിയായതിനാൽ നടപടികൾ വൈകി. തുടർന്നാണ് അദാലത്തിൽ പരാതി നൽകുന്നത്. നഷ്ടപരിഹാരമായി അനുവദിച്ച 30,700 രൂപ മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് മോഹനന് കൈമാറി.

3. കൊച്ചിയിൽ മില്ലറ്റ് ഉത്സവത്തിന് തുടക്കം. ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി കൃഷിമന്ത്രി പി പ്രസാദ് മില്ലറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ചെറുധാന്യങ്ങളുടെ പ്രദർശനം, ഫുഡ് ഡെമോ, ബിടുബി-ബിടുസി യോഗങ്ങൾ എന്നിവ നടക്കും.

4. സഹകരണ ഉത്പന്നങ്ങൾ ഇനിമുതൽ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാകും. തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പാപ്പിനിവട്ടം എസ്.സി.ബിയുടെ വിവിധയിനം എൽ.ഇ.ഡി. ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ, റബ്കോയുടെ മാഗസിൻ റാക്ക്, ബീച്ച്ചെയർ, ട്രാവൽ മാട്രസ്സ്, പില്ലോ എന്നിവയാണ് ആമസോൺ വഴി വിപണിയിലെത്തുന്നത്.

5. വിദേശ വിപണിയിൽ ഇന്ത്യൻ തേനിന് വൻ ഡിമാൻഡ്. രാജ്യത്ത് നിന്നും ഏകദേശം 80 ശതമാനത്തോളം തേനും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്ക്. അഗ്രികൾച്ചറൽ ആൻഡ് പ്രോസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റാണ് കണക്കുകൾ പുറത്തുവിട്ടത്. തേൻ കയറ്റുമതിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി വരെ 1,293.96 കോടി രൂപയുടെ വരുമാനമാണ് അമേരിക്കയിൽ നിന്ന് മാത്രം നേടിയത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്ത തേനിന്റെ 93 ശതമാനം വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

English Summary: The storm will be strong Rain in Kerala for 5 days
Published on: 12 May 2023, 02:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now