1. News

ആലപ്പുഴയിൽ ആദ്യ കിടാരി പാർക്ക് തുറന്നു.. കൂടുതൽ വാർത്തകൾ

ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി കിടാരി പാർക്ക് ഉദ്ഘാടനം ചെയ്തു

Darsana J

1. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ കിടാരി പാർക്ക് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കുക, പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പാലിൽ മിച്ചോൽപാദനം നടത്തുക, നല്ലയിനം പശുക്കളെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുക തുടങ്ങിയ പദ്ധതികളാണ് കിടാരി പാർക്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഇന്റഗ്രേറ്റഡ് ഫാമിംഗ് പദ്ധതിയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു.

കൂടുതൽ വാർത്തകൾ: രാജ്യത്ത് ആപ്പിൾ ഇറക്കുമതിയ്ക്ക് നിരോധനം..കൂടുതൽ വാർത്തകൾ

2. കേരളത്തിൽ കെ സ്റ്റോർ പദ്ധതി മെയ് 14ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻ കടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ പശ്ചാത്തല സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുകയാണ് കെ-സ്റ്റോർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളാക്കി മാറ്റും. മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭ്യമാക്കും. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്.

3. വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി ആരംഭിച്ചു. മണ്ണ് ശാസ്ത്ര വിഭാഗത്തിൽ സ്ഥാപിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജൈവവളങ്ങൾ പരിശോധിച്ച് അവയുടെ ഗുണനിലവാരം മായം കലർത്തൽ എന്നിവ കണ്ടെത്തുന്നതിനും, മണ്ണും ജലവും പരിശോധിച്ച് പോഷകമൂലകങ്ങൾ, മലിനീകരണ തോത് എന്നിവ നിർണയിക്കാനുള്ള സംവിധാനങ്ങളും ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

4. Wings to Career, കാർഷിക മേഖലയിലെ മികച്ച അവസരങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന കരിയർ പ്ലാറ്റ് ഫോം. കൃഷി ജാഗരണിന്റെ ഈ പുത്തൻ പുതിയ ആശയത്തിന് ഇന്ന് തിരിതെളിഞ്ഞു. വിദഗ്ധരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പിന്തുണ നൽകുക, മികച്ച കരിയർ നേടിക്കൊടുക്കുക എന്നിവയാണ് വിംഗ്സ് ടു കരിയറിന്റെ ലക്ഷ്യങ്ങൾ. കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനികിന്റെയും, ഡയറക്ടർ ഷൈനി ഡൊമിനികിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് അഗ്രികൾച്ചർ എഡ്യൂക്കേഷൻ ഡോ. ആർ.സി അഗർവാൾ, ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ജനറൽ എൻജിനീയറിങ് ഡോ. എസ്എൻ ഝാ, എൻഐഎഎം ഡയറക്ടർ ഡോ. രമേഷ് മിത്തൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

5. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മോക്ക ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ തുടരും. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മോക്ക ചുഴലിക്കാറ്റായി മാറിയ ശേഷം ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: The first Kidari Park was opened in Alappuzha

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters