Updated on: 4 December, 2020 11:20 PM IST
Google pic-കർഷകരുടെ ഡൽഹി ചലോ മാർച്ച് രണ്ടാം ദിനത്തിൽ വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും അതിർത്തിയിലുംകർഷകർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ഡൽഹി ചലോ മാർച്ച് കൂടുതൽ ശക്തമാവുകയാണ്. The farmers' strike in the national capital and across the border continues for the third day. The Delhi Chalo March of farmers, which started yesterday demanding the repeal of the Agrarian Reforms Act introduced by the Modi government, is getting stronger.സമരക്കാർക്ക് ഡൽഹിയിൽ മാർച്ച് നടത്താൻ പൊലീസ് ഇന്നലെ അനുമതി നൽകിയിരുന്നു. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടിൽ സമരം നടത്താനാണ് ഡൽഹി പൊലീസ് കമ്മീഷണർ അനുമതി നൽകിയിട്ടുള്ളത്. ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും ഡൽഹി- ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ജന്തർ മന്ദറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ഡൽ​ഹി- ഹരിയാന അതിർത്തിയിൽ തുടരുകയാണ്. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ഡൽഹി ചലോ മാർച്ച് രണ്ടാം ദിനത്തിൽ വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്.ആദ്യമൊക്കെ അൽപ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചെത്തി. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കർഷകർക്ക് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇന്ധന വില കുതിപ്പ് തുടരുന്നു.

English Summary: The third day of the farmers' strike
Published on: 28 November 2020, 03:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now