News
ഇന്ധന വില കുതിപ്പ് തുടരുന്നു.

ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി
കൊച്ചി: കഴിഞ്ഞ പത്തു ദിവസത്തിനിടെ എട്ടു തവണ കൂടിയ വിലയുമായി ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. 10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.31 രൂപയും ഡീസലിന് 76.09 രൂപയും.കോഴിക്കോട് പെട്രോൾ ലിറ്ററിന് 82.65 രൂപയും ഡീസലിന് 76.45 രൂപയുമാണ്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആദ്യ വാണിജ്യ വെർച്വൽ മേളയ്‌ക്കൊരുങ്ങി കയർ വകുപ്പ്
English Summary: Fuel prices continue to rise.
Share your comments