1. News

ചിറ്റഞ്ഞൂർ പാടശേഖരത്തിലെ കാഴ്ച സങ്കടകരം

ചിറ്റഞ്ഞൂർ പാടശേഖരത്തിലെ കാഴ്ച സങ്കടകരം കുന്നംകുളം ചിറ്റഞ്ഞൂർ പാടശേഖരത്തിലെ നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങാൻ തുടങ്ങുന്നു. 50 ഏക്കർ പാടശേഖരത്തിൽ ഇരുപതിലേറെ കർഷകർ കൃഷി ഇറക്കിയിട്ടുണ്ട്. പാടശേഖരത്തിലൂ ടെ കടന്നുപോകുന്ന കരിമ്പന തോടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്.https://malayalam.krishijagran.com/umbraco/#tab19

Priyanka Menon
paddy
paddy

കുന്നംകുളം ചിറ്റഞ്ഞൂർ പാടശേഖരത്തിലെ നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങാൻ തുടങ്ങുന്നു. 50 ഏക്കർ പാടശേഖരത്തിൽ ഇരുപതിലേറെ കർഷകർ കൃഷി ഇറക്കിയിട്ടുണ്ട്.

പാടശേഖരത്തിലൂടെ കടന്നുപോകുന്ന കരിമ്പന തോടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മഴ ലഭ്യമാവാത്തതിനെ തുടർന്ന് സമീപത്തെ പറമ്പുകളിലെ മോട്ടർ വഴി വെള്ളമെത്തിക്കുന്നണ്ടെങ്കിലും കൃഷി സംരക്ഷിച്ചു നിർത്താൻ കർഷകർക്ക് സാധിക്കുന്നില്ല.

Paddy cultivation in Kunnamkulam Chittanjoor paddy field is starting to dry up due to lack of water. More than 20 farmers have planted on 50 acres of paddy land. The water is brought here by a sugarcane stream that passes through the paddy field. Due to non-availability of rains, water is being supplied by motor to the nearby fields but the farmers are not able to save their crops.

ഇനിയും വെള്ളം ലഭിച്ചില്ലെങ്കിൽ ചെടികൾക്ക് കതിരോടെ കരിഞ്ഞു പോകാൻ സാധ്യതയേറെയാണ്. നെൽകൃഷി സംരക്ഷിക്കുവാനും പാടശേഖരത്തിൽ വെള്ളമെത്തിക്കാനും എന്തെങ്കിലും സംവിധാനം ഉണ്ടാക്കി കൊടുക്കുവാൻ ഈ കർഷകർ അഭ്യർത്ഥിക്കുന്നു.

ഈ അവസ്ഥയിൽ കൊയ്ത്തു നടന്നാലും കാര്യമായ വിളവ് ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. അധികാരികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടായേ തീരൂ... ഇല്ലാത്തപക്ഷം 50 ഏക്കർ കൃഷി വരണ്ടു ഉണങ്ങും.

English Summary: The view from the Chittanjur paddy cultivation is sad

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters