Updated on: 4 December, 2020 11:19 PM IST

ജൂൺ  തുടക്കത്തിൽ തന്നെ ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ കേരളത്തിൽ പലയിടങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതോടെ ഫ്ലഡ് മാപ്പിംഗ് നടത്തണമെന്നാണ് വിദഗ്ധ സമിതി മുന്നോട്ടുവെച്ച നിർദേശം. എന്നാൽ

പ്രളയത്തിന് മുന്നോടിയായി ഫ്ലഡ് മാപ്പിംഗ് നടത്തി ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു പദ്ധതിയും നടന്നിട്ടില്ല.വീണ്ടും പ്രളയ സാധ്യത നിലനിൽക്കുമ്പോഴും ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വെല്ലുവിളിയായി മുന്നിൽ നിൽക്കുന്നു.

2018ലെ പ്രളയത്തിന് ശേഷം ആരംഭിച്ച ഫ്ലഡ് മാപ്പിംഗിന്റെ രണ്ടാംഘട്ടം ഇതുരവരെയും പൂർത്തിയായിട്ടില്ല എന്നതാണ് ഇവിടെ ഓർക്കേണ്ട കാര്യം. കഴിഞ്ഞ വർഷം പ്രളയത്തിനിടെ വെള്ളം കയറിയ പ്രദേശങ്ങൾ കണ്ടെത്തി വരുന്ന മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതൽ എന്തെല്ലാമാണെന്ന് ജനങ്ങൾക്ക് അറിയിച്ച് നൽകണമെന്നായിരുന്നു. കേരളത്തിൽ ഇത്തവണ അതികാലവർഷമാണ് ഉണ്ടാകുകയെന്നും പ്രളയത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു

കഴിഞ്ഞ തവണ വെള്ളപ്പൊക്കമുണ്ടായപ്പോൾ ജനങ്ങൾ അടയാളപ്പെടുത്തി വെച്ചത് മാത്രമേ വെള്ളപ്പൊക്കത്തിന്റെ അളവുകോലായി നിലവിലുള്ളൂ. എന്നാൽ ഫ്ലഡ് മാപ്പിംഗ് നടത്തിയെന്നാണ് സർക്കാർ പറയുന്നത്.But the government says the flood mapping was done.

എന്നാൽ ജനങ്ങൾക്ക് പ്രളയം സംബന്ധിച്ച് ഒരു തരത്തിലുമുള്ള നിർദേശങ്ങളും ഇതുവരെയും ലഭിച്ചിട്ടുമില്ല. യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത് മാത്രമാണ് ലഭിക്കുന്ന അറിയിപ്പ്:

ഇതിനെല്ലാം പുറമേ അണക്കെട്ടുകളുടെ ജലസംഭരണ ശേഷിയിൽ പ്രളയജലം സംഭരിക്കുന്നതിനായി റൂൾ കർവുകൾ രൂപീകരിക്കാനും വിദഗ്ധ സമിതി നിർദേശിച്ചിരുന്നു.

മഴയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെയും അണക്കെട്ടുകളിൽ ആവശ്യത്തിനുള്ള വെള്ളത്തിന്റെയും കണക്കുകൾ മുൻകൂട്ടി കണക്കാക്കിയാണ് റൂൾകർവുകൾ തയ്യാറാക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതോടെ ഷട്ടറുകൾ തുറക്കുന്നതിന് മുമ്പായി ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനുള്ള സമയം ഉറപ്പാക്കുന്ന തരത്തിൽ പ്രോട്ടോക്കോൾ തയ്യാറാക്കാനും നിർദേശിച്ചിരുന്നു.

കഴിഞ്ഞ തവണ പ്രളയം ഏറ്റവുമധികം ബാധിക്കപ്പെട്ട പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമല, മൂവാറ്റുപുഴ, ചാലക്കുടി പെരിയാർ എന്നീ പുഴകളിൽ വെള്ളപ്പൊക്കം പ്രവചിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. Steps have been taken to start flood forecasting systems in Pampa, Meenachilar, Achenkovillar, Manimala, Muvattupuzha and Chalakkudy Periyar areas which were affected by the floods last time എന്നാൽ ഇതും പൂർത്തിയായിട്ടില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത - യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

English Summary: The weather department said that it was the hottest year in Kerala. Flood mapping was not done
Published on: 08 June 2020, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now