Updated on: 12 December, 2022 10:10 AM IST
The World is returning back to Ayurveda says Prime Minister Narendra Modi

ഗോവ ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഗാസിയാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി എന്നിവ ഗോവയിൽ നിന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ലോകം വിവിധ ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കിയെന്നും, ആയുർവേദത്തിലെ പുരാതന ചികിത്സാരീതികളിലേക്ക്, ലോകം മടങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. ഒൻപതാമത് ലോക ആയുർവേദ കോൺഗ്രസിന്റെയും ആരോഗ്യ എക്‌സ്‌പോയുടെയും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് മോദി ഇന്ന് ഉച്ചയോടെ തീരദേശത്ത് എത്തിയത്.

30 ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായി അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കണമെന്നും ആയുർവേദത്തിന് കൂടുതൽ അംഗീകാരം നൽകണമെന്നും പറഞ്ഞു. 

50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആയുർവേദ കോൺഗ്രസിൽ പങ്കെടുത്തു. പിന്നീട് സംസ്ഥാനത്തെ മോപ്പയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: നൂറ് ശതമാനം പൂര്‍ത്തിയാക്കി ആലുവ 270 തൊഴിലവസരങ്ങള്‍, 684.2 ലക്ഷം രൂപയുടെ നിക്ഷേപം

English Summary: The World is returning back to Ayurveda says Prime Minister Narendra Modi
Published on: 12 December 2022, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now