Updated on: 18 July, 2023 10:58 PM IST
ആയുർവേദ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായത് വലിയ മാറ്റങ്ങൾ - മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കക്കോടി ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മഴക്കാലചര്യ ആയൂര്‍ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർക്കും തളർത്താനാകാത്ത നിലയിലുള്ള സംവിധാനമായി ആയുർവേദ മേഖല മാറിയെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സൗജന്യ ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ വിദ്യാഭ്യാസ ഔഷധ സസ്യ പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള മീറ്റ് ദ ഡോക്ടര്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജില്ലാതല ക്വിസ് മല്‍സരം, വിവിധ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിരുന്നു. കക്കോടി ഗവ. എല്‍.പി സ്കൂളില്‍ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

കേരള ആയുര്‍വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) ജില്ലാ കമ്മിറ്റി എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എ.എം.എ.ഐ പ്രസിഡന്റ് ഡോ.പി ചിത്രകുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. ജെസി പി.സി മുഖ്യ പ്രഭാഷണം നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങൾ എപ്പോൾ കഴിക്കണം; ആയുർവേദം പറയുന്നു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം എം ശോഭ, കക്കോടി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വൃന്ദ പി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എ.എം.എ.ഐ സെക്രട്ടറി ഡോ അനൂപ് വി.പി സ്വാഗതവും  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുനത്തിൽ മല്ലിക നന്ദിയും പറഞ്ഞു.

English Summary: There are big changes in Ayurvedic education - Minister Saseendran
Published on: 18 July 2023, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now