1. News

എലി ശല്യം കുറയ്ക്കണമോ?

എലികളുടെ ശല്യം പലയിടത്തും കൂടിക്കൂടിവരികയാണ്. നമ്മുടെ കൃഷിയിടത്തിലെ വിളകളെ നശിപ്പിക്കുക മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് വില്ലൻ ആയി വരുന്ന പല രോഗത്തിന്റയും വാഹകരാണ് ഇവ. അതിൽ ഏറ്റവും ഭീതി പടർത്തുന്ന ഒന്നാണ് എലിപ്പനി. എലിപ്പനി മൂലം ന്യൂമോണിയ, വൃക്ക രോഗം മഞ്ഞപ്പിത്തം എന്നിവയ്ക്ക് കാരണമാവുകയും അവ നമ്മുടെ ജീവനു തന്നെ ആപത്ത് ആവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എലികളെ നിയന്ത്രണവിധേയമാക്കാൻ പല വഴികൾ തേടേണ്ടതുണ്ട്.

Priyanka Menon
എലികളുടെ നിയന്ത്രണ വിധേയമാക്കാൻ

എലികളുടെ നിയന്ത്രണ വിധേയമാക്കാൻ പല വഴികൾ

1. വിഷമില്ലാത്ത പലതരം തീറ്റകൾ ആദ്യ മൂന്നു ദിവസം വയ്ക്കുക. അതിനുശേഷം നാലാം ദിവസം എലി കൂടുതൽ തിന്ന ഒരു കിലോഗ്രാം തീറ്റയിൽ 20 ഗ്രാം സിങ്ക് ഫോസ്ഫൈഡ് കലർത്തി വയ്ക്കണം. എലികളെ നിയന്ത്രിക്കാൻ പ്രധാനപ്പെട്ട മാർഗമാണിത്.

2. ഒരു സവാള മുറിച്ചോ, അല്ലെങ്കിൽ കുരുമുളകുപൊടിയോ ഇവയുടെ മാളത്തിലോ സമീപത്തോ വിതറുന്നത് എലികളെ തുരത്തുവാൻ നല്ലതാണ്.

3. ചെറിയ ഒരു കഷണം പഴമോ, തേങ്ങ കഷണമോ കെണിയിൽ തൂക്കി രാത്രിയിൽ ഇവയുടെ മാളങ്ങളുടെ സമീപങ്ങളിൽ വെച്ച് ഇവയെ പിടിക്കാവുന്നതാണ്.

4. ഒരു ചെറിയ പാത്രത്തിൽ 3-4 പാറ്റ ഗുളിക ഇട്ട് ഇവ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ച് നൽകുന്നത് എലിശല്യം കുറയ്ക്കുവാൻ നല്ല വഴിയാണ്.

5. എലികൾ നന്നായി വരുന്ന സ്ഥലത്ത് ബേക്കിംഗ് സോഡ രാത്രിയിൽ വിതറുന്നത് ഇവയുടെ ശല്യം കുറയ്ക്കാൻ ഗുണം ചെയ്യും.

Rat infestation is on the rise in many places. They not only destroy the crops on our farms but are also carriers of many diseases that are detrimental to our health. Ellipsis is one of the most frightening.

6. കർപ്പൂര തുളസി തൈലം പഞ്ഞിയിൽ മുക്കി ഇവ വരാൻ സാധ്യതയുള്ള സ്ഥലത്ത് വെയ്ക്കുന്നതും ഉത്തമമാണ്. ഇതിൻറെ രൂക്ഷഗന്ധം ഇവയ്ക്ക് സഹിക്കാൻ പറ്റുന്നതല്ല.

English Summary: There are many ways to control rats

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds