1. News

പിഎം കിസാൻ്റെ അടുത്ത ഗഡു ലഭിക്കണമെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധം

എന്നാൽ പി എം കിസാൻ്റെ അടുത്ത ഗഡു ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. ഇനിയും ഇകെവൈസി പൂർത്തിയാക്കാത്ത കർഷകരുണ്ടെങ്കിൽ ഈ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്

Saranya Sasidharan
These things are mandatory if you want to get the Next installment of PM Kisan
These things are mandatory if you want to get the Next installment of PM Kisan

1. രാജ്യത്തെ ചെറുകിട കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. ഈ പദ്ധതി വഴി രാജ്യത്തെ പാവപ്പെട്ട കർഷകർക്ക് വർഷം തോറും 6000 രൂപ ലഭിക്കും. എന്നാൽ പി എം കിസാൻ്റെ അടുത്ത ഗഡു ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. ഇനിയും ഇകെവൈസി പൂർത്തിയാക്കാത്ത കർഷകരുണ്ടെങ്കിൽ ഈ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്, അല്ലെങ്കിൽ പി എം കിസാൻ്റെ അടുത്ത ഗഡു ലഭിക്കില്ല. മാത്രമല്ല ഫോമിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിലും പണം ലഭിക്കില്ല. നിങ്ങൾ ഇനിയും ലാൻ്റ് വേരിഫിക്കേഷൻ ചെയ്തിട്ടില്ലെങ്കിലും അടുത്ത ഗഡു ലഭിക്കില്ല.

കൂടുതൽ അറിയുന്നതിന്: https://youtu.be/WFea360TLCY?si=HBREqEzoVyXzxD3A

2. കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെട്ട ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ജനുവരി 31നകം അപേക്ഷ നൽകണം. ആധാർകാർഡിന്റെ പകർപ്പ് സഹിതം കാണക്കാരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ക്ഷീരസംഘങ്ങളിലോ മാഞ്ഞൂർ ക്ഷീരവികസനയൂണിറ്റിലോ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 243878.

3. സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ 'സുസ്ഥിര'യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴി ഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും 'സുസ്ഥിര' വാട്ടമില്ലാതെ വളര്‍ന്നു .മികച്ച ഉത്പാദന ക്ഷമതയുള്ള സുസ്ഥിര നട്ട് എഴുപതാം ദിവസം വിളവെടുക്കാന്‍ കഴിഞ്ഞു.വിളവെടുത്ത സുസ്ഥിരയും, നടീല്‍ വസ്തുക്കളും, ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തു.കേരള കാര്‍ഷിക സര്‍വകലാശാലയാണ് വികസിപ്പിച്ചത്.പാലുത്പാദനവും പാലിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കാനുള്ള കഴിവ് ഈ തീറ്റപുല്ലിനുണ്ട്. കൃഷിവിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ എസ് പാര്‍വ്വതി, സി ആര്‍ നീരജ എന്നിവര്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

English Summary: These things are mandatory if you want to get the Next installment of PM Kisan

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds