Updated on: 11 September, 2021 9:11 AM IST
Things to know when transferring loans to low-interest rate banks

ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്ക് അടിക്കടി കുറയ്ക്കുകയാണെങ്കിലും, വായ്പ്പ പലിശ നിരക്ക് മിക്കവാറും സമയങ്ങളിൽ ഉയർത്താറാണ് പതിവ്. ഇത് സാധാരണക്കാരെ വളരെയധികം ബാധിക്കുന്ന കാര്യമാണ്.  

നിരവധി ജനങ്ങൾ ഇന്ന് ഭവന വായ്പയായും വാഹന വായ്പയായും വിവിധ ലോണുകൾ ഉള്ളവരാണ്. പലിശ നിരക്കിൽ ഉണ്ടാകുന്ന ചെറിയ ഒരു കുറവ് പോലും വായ്പകൾ എടുത്തിട്ടുള്ളവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിൽ ആശ്വാസം നൽകും. ഈ കൊവിഡ് കാലത്ത് ചില ബാങ്കുകളെങ്കിലും വായ്‌പ നിരക്ക് കുറച്ചിട്ടുണ്ട്. അതിനായി, പലിശ കുറഞ്ഞ ബാങ്കിലേക്ക്  ലോൺ ട്രാൻസ്ഫര്‍ ചെയ്യേണ്ട ആവശ്യമുണ്ട്.  ലോൺ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഹോം ലോൺ പലിശ കുറഞ്ഞ ബാങ്കുകളിലേക്ക് മാറ്റുന്നത് ഈ വർഷം കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഏറ്റവും കൂടുതൽ വായ്പാ ട്രാൻസ്ഫര്‍ നടക്കുന്നത് ഭവന വായ്പകളിൽ ആണെങ്കിലും വ്യക്തിഗത വായ്പകൾ ഉൾപ്പെടെ ട്രാൻസ്ഫര്‍ ചെയ്യാനും ധനകാര്യസ്ഥാനങ്ങൾ അവസരം നൽകുന്നുണ്ട്. എന്നാൽ എല്ലാ ബാങ്കുകളിലും എല്ലാ വായ്പകളും ട്രാൻസ്ഫര്‍ ചെയ്യാൻ പറ്റിയെന്നു വരില്ല. അതുകൊണ്ട് ഈ സൗകര്യം ലഭ്യമായ ബാങ്കുകൾ അറിയുന്നതിനൊപ്പം കുറഞ്ഞ പലിശ നിരക്കുകളും അന്വേഷിച്ചറിയാം.

പലിശ കുറയുന്നത് പ്രതിമാസ തിരിച്ചടവ് തുക കുറക്കും എന്ന് മാത്രമല്ല ലോൺ തിരിച്ചടവിനായി ചെലവഴിക്കുന്ന മൊത്തം തുകയിലും കാര്യമായ വ്യത്യാസം വരും. ലോൺ ട്രാൻസ്ഫര്‍ ചെയ്യുമ്പോൾ നിലവിലെ ലോൺ ടോപ് അപ് ചെയ്ത് കുറഞ്ഞ നിരക്കിൽ അധിക പണം കണ്ടെത്താനും സാധിക്കും. അത്യാവശ്യമുണ്ടെങ്കിൽ ഈ സൗകര്യം വിനിയോഗിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക് 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ ട്രാൻസ്ഫര്‍ ചെയ്യാൻ അവസരം നൽകുന്നുണ്ട്. ഇങ്ങനെ വായ്പകൾ ട്രാൻസ്ഫര്‍ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രോസസിങ് ചാര്‍ജ് ഇനത്തിലും പ്രീ ക്ലോഷര്‍ ചാര്‍ജായുമൊക്കെ ബാങ്കുകൾ ഈടാക്കുന്ന തുകയും ബാങ്കുകളുടെ നിബന്ധനകളും അറിഞ്ഞിരിക്കണം. നിലവിൽ ചില ബാങ്കുകൾ മൂന്ന് ശതമാനം വരെ പ്രോസസ്സിങ് ചാര്‍ജുകൾ ഈടാക്കുന്നുണ്ടെങ്കിൽ പ്രോസസ്സിങ് ചാര്‍ജുകൾ ഈടാക്കാത്ത ബാങ്കുകളും ഉണ്ട്.

ചില ബാങ്കുകൾ ലോൺ അനുസരിച്ച് പരമാവധി 20,000 രൂപ വരെയൊക്കെ പ്രോസസ്സിങ് ഫീസും ഈടാക്കുന്നുണ്ടെന്ന് അറിയാം. അതുപോലെ ലോൺ നേരത്തെ ക്ലോസ് ചെയ്യുന്നതിന് തടസമില്ല എന്നതും ഇതിൻെറ ചാര്‍ജുകൾ താരതമ്യേന കുറവാണെന്നും ഉറപ്പാക്കാം.

English Summary: Things to know when transferring loans to low-interest rate banks
Published on: 11 September 2021, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now