Updated on: 4 December, 2020 11:19 PM IST
Flowers

തിരുവനന്തപുരം: ഇത് കൊറോണക്കാലത്തെ ഓണക്കാലം.  പൂവേ പൊലി പൂവേ എന്നുള്ള പൂവിളിയില്ലാത്ത ഓണമാണ് മലയാളികൾ ചരിത്രത്തിലാദ്യമായി ആഘോഷിക്കാനൊരുങ്ങുന്നത്.

മലയാളിക്ക് വര്‍ണപ്പൂക്കളം ഒരുക്കാന്‍ പൂവ് സമ്മാനിച്ചിരുന്ന  അയൽ സംസ്ഥാനങ്ങളിലെ ചന്തകളില്‍ നിന്ന് പൂക്കള്‍ വരാതായതോടെ ഇത്തവണത്തെ ഓണത്തിനും കാര്യമായ നിറമില്ല. അയൽ സംസ്ഥാനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നതിന്‍റെ പകുതി കൃഷിയും ഇത്തവണയില്ല.This is not even half of what was already cultivated in the neighboring states.

ഏപ്രില്‍, മെയ് മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ വിളവെടുപ്പ് നടന്നിരുന്നില്ല. വിളവെടുക്കാതെ നിന്നതിനാല്‍ ചെടികളും നശിച്ചു. സ്ഥിതി എന്നു മാറുമെന്ന ഉറപ്പില്ലാത്തതിനാല്‍ ഓണം വിപണി ലക്ഷ്യമിട്ട് കാര്യമായ കൃഷിയും നടന്നില്ല. സ്‌കൂളുകള്‍ കോളെജുകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കുടുംബശ്രീ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ അത്തം മുതല്‍ പൂക്കള മത്സരവും ഓണാഘോഷവും നടന്നിരുന്നത് ഇക്കുറി ഇല്ലാതിരുന്നതാണ് പൂവിപണിയിൽ ഇടിവു വരാനുണ്ടായ കാരണം. നിലവില്‍ ക്ഷേത്രങ്ങളിലേക്കും വിവാഹ, ഉദ്ഘാടന ചടങ്ങുകളിലേക്കും മാത്രമാണ് പൂക്കള്‍ കൊണ്ടുവരുന്നത്.  രണ്ട് മാസം വിളവെടുക്കാതെ ചെടി നശിച്ചതാണ് നിലവില്‍ പൂവിന് പ്രിയം വരാന്‍ കാരണം. പൂവില്ലാതായതോടെ വില ഓരോ ദിവസവും മുന്നോട്ടാണ്. തമിഴ്‌നാട്ടിലെ ആവശ്യത്തിനുള്ള പൂവ് മാത്രമെ മാര്‍ക്കറ്റില്‍ എത്തുന്നുള്ളൂ.

Flowers

ഹൊസൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും തോവാളയുടെ സമീപ പ്രദേശങ്ങളായ കുമാരപുരം, ചെമ്പകരാമന്‍ പുതൂര്‍, പഴവൂര്‍, മാധവലായം, കാവല്‍ക്കിണര്‍ എന്നിവിടങ്ങളിലെ ചെറിയതോട്ടങ്ങളില്‍ നിന്നുമാണ്   മാര്‍ക്കറ്റില്‍ പൂക്കള്‍ വില്‍പ്പനയ്ക്കു എത്തുന്നത്. വിവാഹ സീസണ്‍ വരുന്നതോടെ പൂക്കള്‍ക്ക്  ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഇന്നലെ മാര്‍ക്കറ്റില്‍ ധാരാളം പൂക്കളെത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നരക്കോടി രൂപ ചെലവില്‍ പണിത പുഷ്പ വാണിജ്യ സമുച്ചയത്തില്‍ 75 കടകളാണുള്ളത്. പേരിനുമാത്രമാണ് കച്ചവടം നടന്നത്. വീട്ടിലും തൊടികളിലും ലഭിക്കുന്ന ചുരുക്കം പൂക്കളുപയോഗിച്ച് ഇത്തവണത്തെ ഓണം ആഘോഷിക്കുകയാണ് മലയാളികൾ.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓണത്തോടനുബന്ധിച്ചുള്ള റെഡി ടു ഈറ്റ് വിപണനം അത്ര ഈസിയല്ല ; ലൈസെൻസ് നിർബന്ധം

English Summary: This is the flowerless Onam season
Published on: 25 August 2020, 01:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now