Flowers

ജമന്തി പൂക്കൾ

Jamanthi

Jamanthi

വിദേശ രാജ്യങ്ങളിൽ നിന്നും എത്തി  നമ്മുടെയെല്ലാം മനസ്സ്  കീഴടക്കിയ പുഷ്പ്പമാണ് ജമന്തി. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ജമന്തിയുടെ ധാരാളം മികച്ച ഇനങ്ങള്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും കൃഷിചെയ്യപെടുന്നുണ്ട്. വിശേഷാവസരങ്ങളിൽ പുഷ്‌പാലങ്കാരത്തിനായി സാധാരണ ഉപയോഗിക്കാറ് ജമന്തിയാണ് 7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ കഴിവുള്ളതിനാല്‍ നല്ല ഒരു കട്ഫ്ളവറായി പരിഗണിച്ചു വരുന്നു. 

ജമന്തിയുടെ  പ്രധാനപ്പെട്ട 15 ഓളം ഇനങ്ങൾ ഇന്‍ഡ്യയില്‍ കൃഷി ചെയ്തു വരുന്നുണ്ട്. വെളുത്തപൂക്കള്‍ വിരിയുന്ന ഹിമാനി, ഹൊറൈസണ്‍, ബ്യൂട്ടിസ്നോ,  ഇന്നസെന്‍റ് മഞ്ഞപൂക്കള്‍ വിരിയുന്ന സൂപ്പര്‍ജയന്‍റ്, ഈവിനിംഗ്സ്റ്റാര്‍, ബാസന്തി, സുജാത ചുവന്നപൂക്കള്‍ വിരിയുന്ന ബോയിസ്, ഡിസ്റ്റിങ്ഷന്‍,  ഡ്രാഗണ്‍ എന്നിവയാണ് കേരളത്തില്‍ പ്രചാരമുള്ള ചില ഇനങ്ങൾ.

ജമന്തി പൂക്കൾ

ജമന്തി പൂക്കൾ

ജമന്തി ഏതു മണ്ണിലും വളരുന്നു. നല്ല വെയില്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. തണുപ്പുകാലത്താണ് ചെടി സാധാരണ പുഷ്പിക്കുന്നത്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ നട്ടാല്‍ ഡിസംബര്‍-ഫെബ്രുവരിയില്‍ പൂക്കുന്നതാണ്. ഡാലിയായിലേതു പോലെ വിത്ത്, തണ്ട്, കന്ന് എന്നിവയാണ് പ്രജനനത്തിനു പ്രധാനമായി ഉപയോഗിക്കുന്നത്. പൂക്കാലം കഴിഞ്ഞ് ചെടികളുടെ തണ്ട് തറ നിരപ്പില്‍ വെച്ച് വെട്ടിയാല്‍ അതില്‍ നിന്നും പുതിയ മുളകള്‍ ഉണ്ടാകും. ഇത്തരം മുളകളുടെ തുമ്പ് മുറിച്ചുനടാന്‍ ഉപയോഗിക്കാവുന്നതാണ്. നടുന്ന സ്ഥലത്തു ആവശ്യത്തിനു നനവുണ്ടെങ്കില്‍ ഇവ വേരുപിടിച്ചു വളര്‍ന്നുകൊള്ളും. ചെടിയുടെ അടിയിലുള്ള ശാഖകള്‍ മണ്ണില്‍ കിടന്ന് അവയില്‍ വേരുപിടിക്കും. വേരു പിടിച്ച അത്തരം തൈകള്‍ മാറ്റി നട്ടും ജമന്തി വച്ചു പിടിപ്പിക്കാം. 

ജമന്തി പൂക്കൾ

ജമന്തി പൂക്കൾ

ചെടിയുടെ വളർച്ചയിൽ നന വളരെ പ്രാധാന്യമര്‍ഹിക്കുന്നു വലിപ്പമുള്ള നല്ല പൂക്കൾ ഉണ്ടാകുന്നതിനു ദിവസവും നനച്ചു കൊടുക്കണം .ധാരാളം വെള്ളം ചേർത്ത ജൈവ വളമാണ് അനുയോജ്യം . കൃഷി രീതിയിൽ പ്രദഹനപെട്ടതാണ് നാമ്പ് നാമ്പ് നുള്ളാൽ . 15-20 സെ.മീറ്റര്‍ വളര്‍ച്ചയെത്തുമ്പോള്‍ അഗ്രഭാഗത്തു പുഷ്പമുകുളം ഉല്‍പാദിപ്പിക്കുന്നു. ഇതു ചെടിയുടെ മുകളിലോട്ടുള്ള വളര്‍ച്ച നിയന്ത്രിക്കുന്നു. അതിനാല്‍ വശങ്ങളില്‍ നിന്നും ആരോഗ്യമുള്ള ശാഖകള്‍ പെട്ടെന്നു ഉണ്ടാകാന്‍ വേണ്ടി തുമ്പറ്റം 2 സെന്‍റിമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റണം. തന്മൂലം കുറഞ്ഞതു 2-4 ശക്തിയുള്ള ശിഖരങ്ങള്‍ മുകളിലേയ്ക്കു വളരുന്നു. അത്തരം ശാഖകളില്‍ നല്ല പൂപിടുത്തം ഉണ്ടാകുകയും വലിപ്പമുള്ള പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുങ്കുമപ്പൂവ് നട്ടുവളര്‍ത്താം ഇപ്പോൾ നല്ല സമയം


English Summary: Jamanthi marigold flower

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox