Updated on: 19 July, 2022 5:55 PM IST
Onam Kit

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് എല്ലാവർക്കും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കുന്നതായിരിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.  ഇപ്രാവശ്യത്തെ സൗജന്യ ഓണക്കിറ്റില്‍ സേമിയ, നെയ്യ്, പഞ്ചസാര അടക്കം 13 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും.  കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

സൗജന്യ കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ട് ദിവസം മുമ്പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ച് വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: നെയ്യിന് നിങ്ങളുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും

സൗജന്യ കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ട് ദിവസം മുമ്പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ച് വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്നും സപ്ലൈകോ അറിയിച്ചു.

90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് ലഭിക്കും. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണ പരിഗണനയിലുണ്ട്. സൗജന്യ കിറ്റിന് പുറമേ ഓണത്തോട് അനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ വീട്ടിലെത്തും

ഇപ്രാവശ്യത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണ സാധനങ്ങൾ :

പഞ്ചസാര- ഒരു കിലോ

ചെറുപയര്‍- 500 ഗ്രാം

തുവര പരിപ്പ്- 250 ഗ്രാം

ഉണക്കലരി- അര കിലോ

വെളിച്ചെണ്ണ- 500 മില്ലിലിറ്റര്‍

തേയില- 100 ഗ്രാം

മുളകുപൊടി- 100 ഗ്രാം

മഞ്ഞള്‍പൊടി- 100 ഗ്രാം

സേമിയ/പാലട

ഉപ്പ്- ഒരു കിലോ

ശര്‍ക്കരവരട്ടി- 100 ഗ്രാം

ഏലയ്ക്ക/ കശുവണ്ടി-50 ഗ്രാം

നെയ്യ്- 50 മില്ലിലിറ്റര്‍

English Summary: This year’s Free Onam Kit has 13 items including Semiya, Ghee and Sugar
Published on: 19 July 2022, 03:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now