മിക്സി ഉപയോഗിക്കുമ്പോൾ.
മിക്സിയുടെ മോട്ടോറിന് വേഗം കൂടുതലാണ്. അതിനാല്‍ കൂടുതല്‍ നേരം തുടർച്ചയായി മിക്സി പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതല്ല.
വെളളം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. വെളളം കൂടിയാല്‍ അരയാന്‍ സമയം കൂടുതല്‍ എടുക്കും. വെളളം കുറഞ്ഞാല്‍ മിക്സിയുടെ ലോഡ് കൂടും.
ധാന്യങ്ങളും മറ്റും പൊടിക്കുമ്പോള്‍ സാധനങ്ങള്‍ ജാറിനുള്ളില്‍ കുത്തി നിറക്കുന്നത് മിക്സി ട്രിപ്പ് ആകാന്‍ കാരണമാകും. തുടർച്ചയായി ട്രിപ്പ് ആകുകയും വീണ്ടും റീസെറ്റ് ചെയ്ത് ഓണ്‍ ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നത് മൂലം മിക്സിയുടെ വൈന്‍ഡിങ്ങ് തകരാറിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാറിന്റെ പകുതിമാത്രം നിറയ്ക്കുക.
ആദ്യം കുറഞ്ഞ വേഗത്തിലും പിന്നെ അടുത്ത സ്റ്റെപ്പിലും അവസാനം കൂടുതല്‍ വേഗത്തിലും ആക്കാം. മിക്സി ഇടക്കിടെ ഓഫ് ചെയ്യണം.